Uncategorized

വേണ്ടത് ജനങ്ങളുടെ വിപ്പ്‌

പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് നല്‍കുന്ന 2005-ലെ ഓര്‍ഡിനന്‍സ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ പാസ്സാക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ദുര്‍ബല ഭരണകൂടങ്ങളായ പഞ്ചായത്തുകള്‍ക്കുമേല്‍ പാര്‍ട്ടി താല്പര്യങ്ങളുടെ മൂക്കുകയറിടുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാന്‍?