മാധ്യമ അശ്ലീലങ്ങള്‍ക്കിടയില്‍ എന്ത് സാമൂഹ്യനീതി?
പൂര്‍ണ്ണമായും മാധ്യമപ്രവര്‍ത്തനം സാമൂഹ്യനീതിക്ക് വേണ്ടിയാകണം എന്ന് പറയുന്നില്ല. പരസ്യതാല്‍പര്യങ്ങള്‍ അതിന് അനുവദിക്കുകയുമില്ല. എന്നാല്‍, മാധ്യമപ്രവര്‍ത്തനം സാമൂഹ്യനീതിക്ക് കൂടിയാകണം. രാജ്യത്ത് വളര്‍ന്നുവരുന്ന അസമത്വത്തിനും, പെരുകുന്ന അനീതിക്കുമെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന് ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം ദുര്‍ബലമായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അല്ലാതെ മറ്റാരുണ്ട്?
Read Moreരചനാത്മകസമരങ്ങളുടെ വര്‍ത്തമാനം
അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണത്തിനെതിരെയുള്ള ജനരോഷം വിവിധ രൂപങ്ങളില്‍ കേന്ദ്രീകരിച്ചും അല്ലാതെയും ശക്തിപ്പെടുകയാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ അല്ലാതെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പുതിയൊരു രീതിയില്‍ ഒത്തുചേര്‍ന്ന് മുന്നേറുന്നതിന്റെ പ്രതീക്ഷ നല്‍കുന്ന കാഴ്ചകളാണ് ലോകമെങ്ങും കാണാന്‍ കഴിയുന്നത്. രൂപപ്പെട്ടുവരുന്ന ഈ ശൃംഖലാജാലത്തിലൂടെ മെച്ചപ്പെട്ട മറ്റൊരു ലോകം സ്വപ്‌നം കാണാനാകും.
Read Moreബുദ്ധന്റെ പ്രസക്തി
ആധുനിക ഭാരതത്തിലെ ബുദ്ധന്റെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തി ഇതാണ്. ബുദ്ധപഥം സമത്വപഥമാണ്.
Read Moreഗാന്ധിയന്‍ വര്‍ത്തമാനം
ഇസങ്ങള്‍ക്കൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ഏറ്റവും താഴെത്തട്ടിലുള്ള അധികാര സംവിധാനങ്ങളിലൂടെ വേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്നും ഗാന്ധിജി വിലയിരുത്തിയിരുന്നു. ഓരോ വ്യക്തിക്കും പരിഗണന കൊടുക്കുക എന്നത്
സാമൂഹികമായി ഒരു പ്രധാനകാര്യമാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതിരിക്കുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നെങ്കില്‍ സാമൂഹികനീതി അസാധ്യമാകും. അത് എങ്ങനെ
സാധ്യമാകും എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഗാന്ധിയന്‍ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഗാന്ധിയന്‍ പ്രയോഗങ്ങളെ കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കാന്‍ ശ്രമിക്കണം.
സമകാലിക ലോകത്തിലെ ഗാന്ധിയന്‍ പ്രയോഗങ്ങള്‍ എന്താകണം, എങ്ങനെയാകണം എന്ന്…
സത്യാഗ്രഹദര്‍ശനത്തിന്റെ പ്രയോഗസാധ്യതകള്‍
കേരളത്തില്‍ അവതരിപ്പിച്ച ഗാന്ധികഥയില്‍ ഗാന്ധിജി വികസിപ്പിച്ച സത്യാഗ്രഹം എന്ന പ്രയോഗത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംഭാഷണമാണ് നാരായണ്‍ ദേസായി മുഖ്യമായും നടത്തിയത്. ഭരണകൂടവും ജനങ്ങളും
തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിജീവനത്തിനായുള്ള ജനകീയസമരങ്ങള്‍
ശക്തമാവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സത്യാഗ്രത്തിന്റെ പ്രയോഗസാധ്യതകള്‍ ആഴത്തിലറിയാന്‍ നാരായണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയിലെ സത്യാഗ്രഹ പാഠങ്ങള്‍ സമാഹരിക്കുന്നു
തൃഷ്ണ ആഗ്രഹമല്ല ആര്‍ത്തിയാണ്
തിബറ്റില്‍ നിന്ന് 1959ല്‍ ആണ്, അഞ്ചാമത്തെ സംദോങ്ങ് റിന്‍പോച്ചെ,
ദലായ്‌ലാമയുമൊത്ത് ഇന്ത്യയിലെത്തിയത്. തിബറ്റിന്റെ ആദ്യത്തെ പ്രവാസി സര്‍ക്കാറിന്റെ
പ്രധാനമന്ത്രിയും വാരണസിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റന്‍ ഹയര്‍ സ്റ്റഡീസിന്റെ പ്രിന്‍സിപ്പാളും ആയിരുന്ന സംധോങ്ങ് റിന്‍പോച്ചെ ഗാന്ധിയന്‍വര്‍ത്തമാനം ഉദ്ഘാടനം
ചെയ്യാനായിരുന്നു തൃശൂരിലെത്തിയത്. ഗാന്ധിജിയുടെ ഹിന്ദ്‌സ്വരാജ് തിബറ്റന്‍
ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത റിന്‍പോച്ചെ നമ്മുടെ ഭൂമിയും പരിസ്ഥിതിയും
നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്, കരുണ, പ്രജ്ഞ, തൃഷ്ണ, അനിത്യത തുടങ്ങിയ
ബുദ്ധസങ്കല്‍പ്പങ്ങളെക്കുറിച്ച്, തിബറ്റന്‍ ബുദ്ധിസത്തെക്കുറിച്ച്, ഗാന്ധിയും ബുദ്ധിസ്റ്റുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്, വിശദമായി സംസാരിക്കുന്നു
ഗാന്ധികഥ നമ്മുടേതും ആകേണ്ടതല്ലേ?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായി തീര്‍ന്ന ചരിത്രസാഹചര്യങ്ങളും സത്യത്തിനും അഹിംസയ്ക്കും പ്രധാന്യം നല്‍കിയുള്ള അദ്ദേഹത്തിന്റെ സാമൂഹിക – രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ സംഘര്‍ഷങ്ങളും അനുവാചകര്‍ക്കായി തുറന്നിട്ടുകൊണ്ട് നാരയാണ്‍ ദേസായി പറഞ്ഞ ഗാന്ധികഥയുടെ ദര്‍ശനപരമായ ദൗത്യങ്ങളെക്കുറിച്ച് ഗാന്ധിയനും ഗാന്ധികഥയുടെ പരിഭാഷകനുമായ ടി.ആര്‍.എന്‍. പ്രഭു
Read Moreജനാധിപത്യത്തെ ഹനിക്കുന്ന ആണവോര്‍ജ്ജം
മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുന്ന ആണവോര്‍ജ്ജം സ്ഥാപിതതാത്പര്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആണവശാസ്ത്ര ലോകത്തിന്റെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നു പ്രശസ്ത ആണവവിരുദ്ധ ശാസ്ത്രജ്ഞനും അണുമുക്തി മാസികയുടെ എഡിറ്ററുമായ ഡോ. സുരേന്ദ്ര ഗഡേക്കര്‍
Read Moreഫുക്കുഷിമ ജപ്പാനില്‍ മാത്രം സംഭവിക്കുന്നതല്ല
ഊര്‍ജ്ജപ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത്ര ബോധമില്ലാത്ത് ആണവലോബികള്‍ക്ക് സഹായകമാകുന്നു. രാജ്യത്തിന്റെ ആകെ വൈദ്യുതോത്പാദനത്തില്‍ വെറും 3% മാത്രമാണ് ആണവോര്‍ജ്ജത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണം. ആ കണക്കനുസരിച്ച് സമീപഭാവിയിലൊന്നും ആണവോര്‍ജ്ജത്തിലൂടെ ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നേരിടാന്‍ കഴിയില്ല എന്ന് വ്യക്തമാണ്. ആണവനിലയങ്ങളുടെ സുരക്ഷ എന്നത് പ്രവചനാതീതമാണ്.
ഇന്ത്യന്‍ ആണവോര്‍ജ്ജ രംഗത്തെ ആപായ സൂചനകളെക്കുറിച്ച്
അറിവ് അറിഞ്ഞ് നേടണം
സ്‌കൂള്‍ എന്നതല്ല പ്രശ്‌നം; അറിയേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് മാറിച്ചിന്തിച്ച് തുടങ്ങണം.
വിദ്യാഭ്യാസം എല്ലാവരും നേടേണ്ട സ്ഥാപിതസംസ്‌കാരമായി മാറിയിരിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന അനുഭവം തന്നെയാണ് ഗുരു, അല്ലാതെ അനുഭവത്തില്‍ നിന്ന് നമ്മള്‍ പഠിക്കുകയല്ല. വിദ്യാഭ്യാസത്തെ, അറിവിനെക്കുറിച്ച്
ഹരിതവിപ്ലവത്തിന് ജൈവഗ്രാമങ്ങളുടെ മറുപടി
ബയോടെക്‌നോളജി റെഗുലേറ്റി അതോറിറ്റി കൃഷിയുടെ കാര്യത്തില്‍ നിലവില്‍ സംസ്ഥാനസര്‍ക്കാറിനുള്ള അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജൈവകൃഷി വിജയകരമാണെന്നുള്ള തെളിവുകള്‍ സ്വാമിനാഥനേക്കാള്‍ ആധികാരികതയോടെ സംസാരിക്കുന്നു. കൃഷിയിലെയും ഭക്ഷ്യസുരക്ഷയിലെയും പുത്തന്‍സങ്കല്‍പ്പങ്ങളും കൃഷിയിടങ്ങളിലെ കോര്‍പ്പറേറ്റ് കടന്നുകയറ്റങ്ങളെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും സംസാരിക്കുന്നു
Read Moreഈ ഖദര്‍വസ്ത്രമിടാന്‍ നാണമില്ലേ?
ഇന്ത്യയിലെ 90 ശതമാനം പരുത്തിയും മൊണ്‍സാന്റോയുടെ കൈവശമെത്തിയെന്നും ഭക്ഷ്യവിളകളുടെ കാര്യത്തിലെങ്കിലും അപകടകരമായ ഈ കുത്തകാധികാരം നമ്മള്‍ അനുവദിക്കരുതെന്നും ആര്‍. ശ്രീധര്‍
Read Moreപദയാത്രികന്റെ പഥങ്ങള്‍
ഗാന്ധിയിലെ രാഷ്ട്രീയ വ്യക്തിത്വത്തെയും ആത്മീയവ്യക്തിത്വത്തെയും ഒരേ പോലെ പ്രകടമാക്കുകയും സ്വയം പൂര്‍ണ്ണതയിലെത്താനുള്ള ഗാന്ധിയുടെ നിരന്തരസംഘര്‍ഷങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന മഹാത്മാ ഗാന്ധിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രമായ നാരായണ്‍ ദേസായി രചിച്ച എന്റെ ജീവിതം തന്നെ എന്റെ സന്ദേശം ഗാന്ധിയന്‍ ചിന്താപദ്ധതികളുടെ പ്രസക്തി പ്രകാശിത
മാക്കുന്നു
അണുഉലൈയെ ഇടിത്തുമൂട്
ആണവനിലയത്തിനെതിരെ തമിഴ്‌നാട്ടിലെ കൂടംകുളത്ത് നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആണവനിലയങ്ങളെ ചെറുത്തുതോല്‍പ്പിച്ച കേരളത്തിലെ പെരിങ്ങോമില്‍ നിന്നും ഭൂതത്താന്‍കെട്ടില്‍ നിന്നും നടത്തിയ സമരയാത്രകളുടെ അനുഭവം പങ്കുവയ്ക്കുന്നു
Read Moreനഞ്ചു കലക്കിയ ബാലസാഹിത്യം
ജന്തുദ്രോഹത്തിന്റെയും പരിസ്ഥിതി നശീകരണത്തിന്റെയും പുതിയ വഴികള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന ‘വെള്ളിമീന്‍ചാട്ടം’ എന്ന ബാലസാഹിത്യകൃതി കുട്ടികളുടെ കണ്ണില്‍പ്പെടാതെ നോക്കണമെന്ന് എസ്. നാരായണന്‍
Read Moreദി കിച്ചണ്‍ പാര്‍ട്ടി
25 കീലോമീറ്റര്‍ നിറുത്താതെ സൈക്കിള്‍ ചവുട്ടി ഹോളണ്ടിലെ ചെറുപട്ടണമായ ആംഫുര്‍ട്ടില്‍
ഒരു കിച്ചണ്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അനുഭവവുമായി രാജുറാഫേല്‍
സ്വന്തം പ്രണയങ്ങള്‍ നിലനിര്‍ത്തി ഹസാരയേയും പ്രണയിക്കാം
എല്ലാവരും അവരവരുടെ പാട്ടുകള്‍ പാടുകയും അവരവരുടെ ചിത്രങ്ങള്‍ വരക്കുകയും അവരവരുടെ പ്രണയങ്ങള്‍ പ്രണയിക്കുകയും ചെയ്യുന്ന ഈ കാലത്ത് സാമൂഹ്യമായ ഒന്നിനും പ്രസക്തി കിട്ടണമെന്നില്ല. എങ്കിലും നിങ്ങളെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റ് ലക്ഷ്യങ്ങളേയും പിന്തുണയ്ക്കാന്‍ കഴിയണമെന്ന് ടിയെന്‍ ജോയ്
Read Moreകാന്തിക ഹൃദയം: ബാബ്‌ല കഥപറയുന്നു-9
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
Read More