ഗാന്ധിയന്‍ വര്‍ത്തമാനം
ഇസങ്ങള്‍ക്കൊന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ഏറ്റവും താഴെത്തട്ടിലുള്ള അധികാര സംവിധാനങ്ങളിലൂടെ വേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്നും ഗാന്ധിജി വിലയിരുത്തിയിരുന്നു. ഓരോ വ്യക്തിക്കും പരിഗണന കൊടുക്കുക എന്നത്
സാമൂഹികമായി ഒരു പ്രധാനകാര്യമാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാനിക്കാതിരിക്കുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നെങ്കില്‍ സാമൂഹികനീതി അസാധ്യമാകും. അത് എങ്ങനെ
സാധ്യമാകും എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഗാന്ധിയന്‍ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഗാന്ധിയന്‍ പ്രയോഗങ്ങളെ കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കാന്‍ ശ്രമിക്കണം.
സമകാലിക ലോകത്തിലെ ഗാന്ധിയന്‍ പ്രയോഗങ്ങള്‍ എന്താകണം, എങ്ങനെയാകണം എന്ന്…