മാധ്യമ അശ്ലീലങ്ങള്‍ക്കിടയില്‍ എന്ത് സാമൂഹ്യനീതി?
പൂര്‍ണ്ണമായും മാധ്യമപ്രവര്‍ത്തനം സാമൂഹ്യനീതിക്ക് വേണ്ടിയാകണം എന്ന് പറയുന്നില്ല. പരസ്യതാല്‍പര്യങ്ങള്‍ അതിന് അനുവദിക്കുകയുമില്ല. എന്നാല്‍, മാധ്യമപ്രവര്‍ത്തനം സാമൂഹ്യനീതിക്ക് കൂടിയാകണം. രാജ്യത്ത് വളര്‍ന്നുവരുന്ന അസമത്വത്തിനും, പെരുകുന്ന അനീതിക്കുമെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന് ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം ദുര്‍ബലമായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അല്ലാതെ മറ്റാരുണ്ട്?