വനവും ആദിവാസികളും

പശ്ചിമഘട്ടം കേരളത്തിന്റെ മാത്രമല്ല; തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെയും അടിസ്ഥാനമാണ്. വെറും കാടെന്നോ വനമെന്നോ നിലയിലല്ല, ഈ പ്രദേശങ്ങളുടെ പുഴകളുടെയും മണ്ണിന്റെയും വായുവിന്റെയും കൃഷിയുടെയും ജന്തുജീവജാലങ്ങളുടെയും അടിത്തറയാണത്. 2006ലെ വനാവകാശ നിയമം ആദിവാസികള്‍ക്ക് വനത്തിന്‍മേലുള്ള അവരുടെ പരമ്പരാഗത അവകാശങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി മാത്രമല്ല നിയമപരവും സാമൂഹികവും അന്തസ്സോടെയുമുള്ള ജീവിതത്തിനുവേണ്ടി കൂടിയുള്ളതായിരുന്നു.