ഡിസംബര്‍ 15ന് പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തികള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നു
പ്ലാച്ചിമട സമരത്തെ സര്‍വ്വാത്മനാ പിന്തുണച്ച കേരള ജനതയുടെ രാഷ്ട്രീയനിലപാടിന്റെ പ്രതിഫലനമെന്ന നിലയിലാണ് കേരള നിയമസഭ 2011 ഫെബ്രുവരി 24 ന് പ്ലാച്ചിമട ട്രബ്യൂണല്‍ ബില്‍ പാസ്സാക്കിയത്. പ്രസ്തുത ബില്ലിന്റെ ആമുഖത്തില്‍ തന്നെ അത്തരമൊരു നിയമനിര്‍മ്മാണത്തിന്റെ അടിയന്തിരാവശ്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.