വാഴച്ചാല്‍ വനമേഖല കാടരുടെ പൊതുവനവിഭവ മേഖലയാക്കണം
ഗോത്രജനതയ്ക്ക് വനത്തിന്റെ മേലുള്ള പരമ്പരാഗത അവകാശം ഉറപ്പുവരുത്തുന്നതിനുള്ള വനാവകാശ നിയമം (2006) വിപ്ലവാത്മകമായ ഒരു ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെട്ടത്. 2006ല്‍ നിയമം നിലവില്‍ വന്നിട്ടും 2009 ഏപ്രില്‍ 30നാണ് കേരളത്തില്‍ നിയമം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ വനാവകാശ നിയമ നിര്‍വ്വഹണത്തിന്റെ കേരളത്തിലെ സ്ഥിതി എന്താണ്? കേരളീയം ചര്‍ച്ച തുടരുന്നു….