വനാവകാശത്തെ നിര്‍ണ്ണയിച്ച മുത്തങ്ങ സമരം
വന്യജീവിക്കുള്ള അതേ പദവിയോടെ വനത്തിനുള്ളില്‍ വനവാസികളായ മനുഷ്യര്‍ക്കും സഹവസിക്കാന്‍ കഴിയുമെന്ന ആദിവാസി വനാവകാശത്തിന്റെ രാഷ്ട്രീയമാണ് മുത്തങ്ങ സമരം മുന്നോട്ട് വച്ചത്. വനനിയമങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകളില്‍ നിന്നെല്ലാം മുത്തങ്ങ സമരപ്രവര്‍ത്തകര്‍ കുറ്റവിമുക്തരാക്കപ്പെട്ടതിലൂടെ അത് ഒന്നുകൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.