പരിസ്ഥിതി മന്ത്രാലയത്തിന്റെ പേടിയെന്ത്?

മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജനങ്ങളിലേക്കെത്തുന്നതിനെ ആരെല്ലാമോ ഭയക്കുന്നുണ്ട് എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടികളില്‍ നിന്നും വ്യക്തമാകുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാകാത്ത മന്ത്രാലയത്തിന്റെ നടപടിയെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു.