വികസനം: രണ്ട് സമീപനങ്ങള്‍
കേരളത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കാലത്ത് ‘വികസനം’ എന്ന പ്രക്രിയയെക്കുറിച്ച് അടിസ്ഥാനപരവും സത്യസന്ധവും ആയ പുനര്‍വിചിന്തനവും നിര്‍വചനവും ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് ശര്‍മ്മാജി (എസ്. ശര്‍മ്മ) ഇ.എം.എസ്സിന് അയച്ച കത്ത്. സാര്‍വത്രികമായ നന്മയും നീതിയും സംസ്‌കാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാന്‍ ഉതകുന്ന വികനസമാണ് വേണ്ടത് എന്ന ശര്‍മ്മാജിയുടെ നിരീക്ഷണത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഇ.എം.എസ് കേരളത്തിന്റെ ആസൂത്രണപ്രക്രിയയില്‍ അവയ്‌ക്കൊന്നും സ്ഥാനമില്ലെന്ന് സ്ഥാപിക്കുന്നു.
രാഷ്ട്രീയ രംഗത്തെ വേറിട്ട ശബദ്മായിരുന്ന ശര്‍മ്മാജി മുന്നോട്ടുവച്ച ശുഭസൂചനകളും അതിനോടുള്ള, മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വികസന കാഴ്ച്ചപ്പാടുകളുടെ ദാരിദ്ര്യം വ്യക്തമാക്കുന്ന ഇ.എം.എസ്സിന്റെ മറുപടിയും പുനഃപ്രസിദ്ധീകരിക്കുന്നു.