പശ്ചിമഘട്ടത്തിലെ യുദ്ധങ്ങള്‍ ഉടന്‍ നിര്‍ത്തുക, വികസനത്തിനു അവധി കൊടുക്കുക
പത്രാധിപക്കുറിപ്പ്
Read Moreകേരളത്തിന്റെ മാറുന്ന ഭൂപ്രകൃതി
ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെ മാറിനില്‍ക്കുന്ന വനപ്രദേശങ്ങളടക്കം കേരളത്തിലെ വനവിസ്തൃതിയില്‍
പകുതിയിലധികവും ജൈവവൈവിദ്ധ്യത്തിന്റെ കാര്യത്തില്‍ കടുത്ത ദാരിദ്ര്യം നേരിടുകയാണ്. ഈ വനങ്ങളിലെ ആവാസവ്യവസ്ഥ പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു. പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥാ സേവനങ്ങള്‍ പഴയ പടിയില്‍ പുനഃസ്ഥാപിക്കാത്തപക്ഷം, കേരളത്തിന്റെ പാരിസ്ഥിതികാടിത്തറ തന്നെ അപകടത്തിലാകും.
വനം മനസ്സിലാണ് ആദ്യം ഉരുവം കൊണ്ടത്
വികസന മനസ്ഥിതിയും അതിന്റെ പ്രായോഗിക പരിപാടികളും ചേര്‍ന്നുള്ളതിനെയാണ് നാമിന്ന് ഭരണനിര്‍വഹണമായി ധരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമാകട്ടെ, വികസനാധുനികതയുടെ പ്രകൃതിയും – മനുഷ്യനും എന്ന സവിശേഷമായ വേര്‍തിരിവും അതിലധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതിയും. അധിനിവേശ സാഹചര്യങ്ങളില്‍ ജനതതിയുടെ കാഴ്ചപ്പാടുകളെ, പ്രവര്‍ത്തനങ്ങളെ, ജീവിതത്തെ പൂര്‍ണ്ണമായും പുനഃസംവിധാനം ചെയ്ത ഈ ആശയത്തിന്റെ സ്വാധീനം പശ്ചിമഘട്ട പ്രാന്തങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.
Read Moreജൈവപ്രതിഭാസങ്ങളുടെ കലവറയിലേക്ക്
ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 5% മാത്രമുള്ള പശ്ചിമഘട്ടത്തില്‍ ഇന്ത്യയിലെ 27% വരുന്ന ജൈവവൈവിധ്യമുണ്ടെന്നറിയുമ്പോഴാണ് പശ്ചിമഘട്ടത്തിന്റെ പ്രധാന്യം നമുക്ക് മനസ്സിലാകുന്നത്. വളരെ പ്രാചീനമായ ഗോന്‍ഡ്വാന ഘടകങ്ങള്‍ ധാരാളമുള്ളതും മലയന്‍ ഇന്തോ-ചൈനീസ് ആഭിമുഖ്യമുള്ളതുമായ ഒരു ജൈവസമൂഹമാണ് പശ്ചിമഘട്ടത്തിലുള്ളത്.
Read Moreഅവഗണിക്കപ്പെട്ട ആദിവാസി പൈതൃകം
2012 ജൂലായില്‍ റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ യോഗം പശ്ചിമഘട്ടത്തിന് ലോക പൈതൃകപദവി നല്‍കി. അപൂര്‍വ്വവും സമ്പന്നവുമായ സസ്യ, ജൈവ വൈവിധ്യം പരിഗണിച്ചാണ് പശ്ചിമഘട്ടത്തിന് ലോകപൈതൃകപദവി ലഭിച്ചിരിക്കുന്നത്. എന്നാല്‍ പശ്ചിമഘട്ടത്തിന്റെ മറ്റൊരു പൈതൃകമായ ആദിവാസികളുടെ പല അവകാശങ്ങളും നിഷേധിച്ചുകൊണ്ടാണ് ഇന്ത്യ വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയില്‍ നിന്നും പൈതൃകപദവി നേടിയെടുക്കുന്നത്. ആദിവാസി സമൂഹങ്ങളുടെ എതിര്‍പ്പുകളെയും ആദിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് തീരുമാനം നീട്ടിവയ്ക്കണമെന്ന IUCN ( International Union for Conservation of Nature) ശുപാര്‍ശയേയും തള്ളിക്കളഞ്ഞുകൊണ്ടാണ് പശ്ചിമഘട്ടം പൈതൃക പ്രദേശമാകുന്നത്.
Read Moreജീവകാരുണ്യത്തില്‍ നിന്നും ശാക്തീകരണത്തിലേക്ക്
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ആദിവാസികള്‍ക്ക് തന്നെയാണ് വനപരിപാലനത്തില്‍ വലിയ പങ്കുള്ളത്. അവര്‍ക്ക് തുല്യപങ്കാളിത്തം നല്‍കുന്നതിലൂടെ മാത്രമെ സുസ്ഥിരമായ വനപരിപാലനം സാധ്യമാകൂ. ആദിവാസികളെ പാര്‍ശ്വവത്കരിച്ച്, വൃത്തിഹീനമായ ചേരികളില്‍ അധിവസിപ്പിക്കുന്ന വ്യവസ്ഥിതിയെ ചെറുക്കാന്‍ അവരുടെ അഭിലാഷങ്ങളും ഉത്കണ്ഠകളും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ ഉണ്ടാവണം.
Read Moreപരിസ്ഥിതി ഉള്‍ച്ചേര്‍ന്ന വികസനാസൂത്രണം
മാധവ് ഗാഡ്ഗില്‍ പാനല്‍ റിപ്പോര്‍ട്ട് വഹനശേഷിയേയും ഭൂപ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയാണ് മുന്നോട്ടുവെക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍, എല്ലാം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ ജൈവ-പാരിസ്ഥിതി പ്രകൃതിയ്ക്ക് അനുയോജ്യമായ
വികസനം നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് വിവരിച്ചിട്ടുള്ളത്.
ഗാഡ്ഗില്‍ കമ്മറ്റി കണ്ടതും പറഞ്ഞതും
മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ പരിസ്ഥിതിഘടകങ്ങള്‍ അനുവദിക്കുന്നത്ര മാത്രമേ സാധ്യമാകൂ
എന്ന തിരിച്ചറിവാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിലുള്ളത്. സാമ്പ്രദായികശാസ്ത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് അറിവ് എങ്ങിനെയാണ് ഭരണക്രമത്തെയും രീതിയെയും ഉടച്ചുവാര്‍ക്കുകയും സമ്പന്നമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന്
റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം കുഞ്ഞിനെ കൊല്ലുന്നവര്‍
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രം പശ്ചിമഘട്ടമലനിരകള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമെന്ന വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ വികസനത്തിന്റെ പേര് പറഞ്ഞ് ഇനിയും ഈ
മലനിരകളെ നശിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു തിരിച്ചറിയാനെങ്കിലും റിപ്പോര്‍ട്ട് ഉപകരിക്കേണ്ടതാണ്.
മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു
പശ്ചിമഘട്ടത്തില്‍ നിന്ന് കര്‍ഷകരെയെല്ലാം കുടിയിറക്കി കാര്യങ്ങള്‍ നേരെയാക്കാം എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
പറയുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ജനവികാരമുണര്‍ത്തുന്നത്. കേരളത്തിലെ
ഏതെങ്കിലും ഒരു പരിസ്ഥിതി സംഘടന അത്തരമൊരു നിലപാടെടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ അക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് ഈ പ്രചരണത്തിന് കരുത്തുപകരും.
നമ്മള്‍ ധൂര്‍ത്തടിക്കുന്നത് കാട് കരുതിവച്ച ഊര്‍ജ്ജം
‘നിത്യഹരിത വനത്തിന്റെ നടുവിലാണ് ഒരു വ്രണം പോലെ ശബരിമല നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടേക്കുള്ള തീര്‍ത്ഥാടക പ്രവാഹം നിയന്ത്രിക്കണം. പല വനംവകുപ്പ് ഉദ്യോഗസ്ഥരും അധികാര വികേന്ദ്രീകരണത്തില്‍ വിശ്വസിക്കുന്നില്ല. കേന്ദ്രീകൃത പോലീസിംഗിലാണ് അവര്‍ക്ക് താത്പര്യം. തദ്ദേശീയരുടെ പങ്കാളിത്തമില്ലാതെ വനം സംരക്ഷിക്കാന്‍ കഴിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആര്‍ക്കും ദോഷം ചെയ്യുന്നതല്ല. എന്തിനെയും വില്‍പ്പനച്ചരക്കാക്കുന്ന മൂലധന വ്യവസ്ഥയ്ക്കുമാത്രമെ അതുകൊണ്ട് നഷ്ടമുണ്ടാകൂ.’ പശ്ചിമഘട്ടത്തിലെ മനുഷ്യ-പരിസ്ഥിതിയെക്കുറിച്ച് നിരവധി
സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ നടത്തിയിട്ടുള്ള ചരിത്രകാരനും സാമൂഹിക ശാസ്ത്രാധ്യാപകനും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സ്‌ലറുമായ ഡോ. രാജന്‍ ഗുരുക്കള്‍ സംസാരിക്കുന്നു.
പങ്കാളിത്തം തന്നെ വനപരിപാലനം
‘ശുദ്ധജലത്തിന്റെ സംരക്ഷണം കൂടിയാണ് നമുക്ക് വനസംരക്ഷണം. നല്ല വെള്ളം കിട്ടാനുള്ള സ്രോതസ്സായി പശ്ചിമഘട്ടം നമുക്ക് സംരക്ഷിക്കാന്‍ കഴിയണം. ഭൂമി കൈമാറ്റം ചെയ്യപ്പെടാനോ വില്‍ക്കാനോ പറ്റില്ല എന്ന് വനാവകാശ നിയമം
കൃത്യമായി പറയുന്നുണ്ടെങ്കിലും വനാശ്രിത സമൂഹങ്ങള്‍ ശക്തിപ്പെടാതെ അത് നടക്കുമോ എന്ന് എനിക്ക് സംശയമുണ്ട്.’
മരക്കച്ചവടത്തില്‍ നിന്നും ജൈവവൈവിധ്യ സംരക്ഷണത്തിലേക്ക് ചുവടുമാറ്റിയ വനംവകുപ്പിന് ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വ്യക്തമായ ദിശാബോധം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു അഡീഷണല്‍ പ്രിന്‍സിപ്പല്‍
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി രാജിവച്ച പി.എന്‍. ഉണ്ണികൃഷ്ണന്‍. തദ്ദേശീയരുടെ പങ്കാളിത്തം കൂടി വനം സംരക്ഷണത്തില്‍ ഉറപ്പുവരുത്തിയതിലൂടെ വനംവകുപ്പിനെ ജനാധിപത്യവത്കരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. കാടിനെ സ്‌നേഹിക്കുന്ന, നിലനിര്‍ത്താന്‍ യത്‌നിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരിലേക്കും നീണ്ടുചെല്ലുന്ന സൗഹൃദങ്ങളുണ്ടായിരുന്ന അദ്ദേഹം സംസാരിക്കുന്നു.
കാടിന് വേണ്ടിയുള്ള കോടതിപ്പോരാട്ടങ്ങള്‍
‘ ആരുവിളിച്ചാലും ആ നിമിഷം പുറപ്പെടും, കാടിന്റെ കാര്യത്തിനാണെങ്കില്‍. നാടിന്റെ കാര്യമാണെങ്കില്‍ നാട്ടുകാര്‍ തന്നെ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മാത്രമേ ഞാന്‍ ഇടപെടൂ. ഏത് കാടും ടൂറിസത്തിന് വേണ്ടി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല എന്ന് തിരിച്ചറിഞ്ഞ കയ്യേറ്റക്കാര്‍ അവസരം നന്നായി മുതലാക്കുന്നുണ്ട്. മരുന്ന് ചെടികള്‍ കാട്ടില്‍ വളരുന്നത് നമ്മുടെ രോഗം മാറ്റാന്‍ മാത്രമല്ല, മണ്ണിന് കരുത്തിനും കൂടിയാണ്. പണമുണ്ടാക്കാന്‍ ഓടിനടന്ന കാലത്തുള്ളതിനേക്കാള്‍
തൃപ്തിയായി ഇന്നുറങ്ങാന്‍ കഴിയുന്നുണ്ട്. ‘ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ലീഗല്‍ സെല്‍
ഡയറക്ടറായ ടോണി തോമസ്, പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായുള്ള നിരന്തരമായ നിയമയുദ്ധങ്ങളിലാണ്. കടുംകൃഷി ചെയ്തിരുന്ന കുടിയേറ്റ കര്‍ഷകനില്‍ നിന്നും സുസ്ഥിര ജൈവകൃഷകനിലേക്കുള്ള തന്റെ പരിണാമവും തിരിച്ചറിവുകളുമാണ്
കാടിന്റെ കാര്യത്തില്‍ മുന്‍പിന്‍ നോക്കാതെ കയ്യേറ്റക്കാര്‍ക്ക് എതിരെ പോരാടാന്‍ ടോണി തോമസിന് ഊര്‍ജ്ജമാകുന്നത്. നിയമയുദ്ധങ്ങളെക്കുറിച്ചും പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
മണ്ണ് സംരക്ഷണത്തില്‍ നിന്നും കാട്ടിലേക്ക്, മനുഷ്യരിലേക്ക്
അക്കാദമിക് ഗവേഷണത്തിന്റെ സാമ്പ്രദായിക ചട്ടക്കൂടുകള്‍ക്കപ്പുറത്ത് ജനപക്ഷത്ത്, ഹരിതപക്ഷത്ത് ഏറെ വേരിറക്കമുള്ള ഒരു വന്‍മരമായിരുന്ന ഡോ. എസ്. ശങ്കര്‍ കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്ന് (കെ.എഫ്.ആര്‍.ഐ)
2012 ആഗസ്ത് 31ന് വിരമിച്ചു. കേരളത്തിന്റെ പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ കൂടി ചരിത്രമാണ് മൂന്ന് പതിറ്റാണ്ടുകളിലായി ഡോ. ശങ്കര്‍ നയിച്ച ശാസ്ത്രജ്ഞന്റെ ജീവിതം. പരിസ്ഥിതി ശാസ്ത്ര പ്രവര്‍ത്തനത്തെ ജനങ്ങള്‍ക്കിടയിലേക്കുകൊണ്ടു വന്ന
തലമുറയിലെ പ്രധാന കണ്ണിയായിരുന്ന അദ്ദേഹം എല്ലാ തരം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രകൃതിപക്ഷത്തുനിന്ന് സംസാരിക്കാന്‍, ഇടപെടാന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. പൂയംകുട്ടിയും അതിരപ്പിള്ളിയും ഉള്‍പ്പെടെയുള്ള പല വിവാദ പദ്ധതികളുടെയും പാരിസ്ഥിതികാഘാത പഠനം നടത്തിയ സംഘത്തില്‍ പ്രധാനിയായിരുന്ന ശങ്കറിന്റെ റിപ്പോര്‍ട്ടുകള്‍ പദ്ധതിയെക്കുറിച്ചുള്ള തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തെ അടുത്തറിയുന്ന ശങ്കര്‍ജി സംസാരിക്കുന്നു.
വനഭൂമി നഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാനാകില്ല
വനംവകുപ്പിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിക്കൊണ്ട് വനം സംരക്ഷിക്കുന്നതിനുള്ള ധീരമായ ഇടപെടലുകള്‍ നടത്തുന്ന ഉദ്യോഗസ്ഥനാണ് പി. ധനേഷ്‌കുമാര്‍. ചുരുങ്ങിയ കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കയ്യേറ്റങ്ങള്‍ നടന്ന വനഭൂമി
ഏറ്റവും കൂടുതല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിച്ച്, തന്റെ വഴി തുടരുകയാണ് ഇപ്പോള്‍ സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ ധനേഷ്‌കുമാര്‍. 18 മണിക്കൂറോളം നീളുന്ന കൃത്യനിര്‍വ്വഹണത്തിലെ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം കേരളീയവുമായി സംസാരിക്കുന്നു.
കാട് വിളിക്കുന്നുണ്ടാകാം, വഴിയുണ്ടെങ്കില്‍ മാത്രം പോവുക
ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവില്ല കാടിന്റെ സൗന്ദര്യത്തെ, സത്യത്തെ. എന്നാല്‍ എന്‍.എ. നസീര്‍ ക്ലിക്കുചെയ്തപ്പോഴെല്ലാം കാടും കാട്ടുമൃഗങ്ങളും അതിന്റെ എല്ലാ ഭാവങ്ങളേയും ആ ക്യാമറയിലേക്ക് പകര്‍ന്നൊഴുക്കി. കാടും കാടന്‍ ഫോട്ടോഗ്രാഫറും തമ്മിലുള്ള അതീന്ദ്രിയ വന്യബന്ധത്തിന്റെ നിറഭേദങ്ങള്‍ ആ ഫോട്ടോകളില്‍ നിറഞ്ഞുനിന്നു. ഈ പച്ചപ്പുകള്‍ ഇതുപോലെ
തുടരേണ്ടതുണ്ടെന്ന് കാഴ്ച്ചക്കാരനോട് ആ ചിത്രങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒരിലപോലും അനങ്ങാതെ കാട്ടിന്റെ ഉള്ളകങ്ങളിലേക്ക് ക്യാമറയുമായി ചെന്ന്, കാട്ടിലലിഞ്ഞുചേര്‍ന്ന വനസഞ്ചാരി എന്‍.എ. നസീര്‍
പശ്ചിമഘട്ടാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
കാട് പോയാല്‍ കൃഷിയും പോകും
മണ്ണിന്റെ മേല്‍ വിഷബീജങ്ങള്‍ വിതറുന്ന ‘പുരോഗതിക്ക്’ നേരെയുള്ള കലാപമാണ് ജൈവകര്‍ഷകനായ കെ.വി. ദയാലിന്റെ ജീവിതം. രചനാത്മകമായ ആ സമരത്തെ ജീവതം തന്നെയാക്കിമാറ്റിയ അദ്ദേഹം ജൈവകൃഷിയിലൂടെ മണ്ണിന്റെ
ഹൃദയത്തില്‍ തൊട്ടുകൊണ്ട് ഊര്‍വ്വരതകളിലേക്ക് അതിനെ തിരികെകൊണ്ടുവരുന്നു. ശുദ്ധമായ ഭക്ഷണം എല്ലാ ജീവജാലങ്ങളുടെയും അവകാശമാണെന്ന് വിശ്വസിക്കുന്ന അദ്ദേഹം കൃഷിയില്‍ കാടിനുള്ള പങ്കിനെ തിരിച്ചറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. സ്വന്തമായൊരു കാട് കൃഷിയിടത്തില്‍ സൂക്ഷിക്കുന്ന ദയാലണ്ണന്‍
പശ്ചിമഘട്ടത്തെയും കൃഷിയേയും കുറിച്ച് സംസാരിക്കുന്നു.
വനസംരക്ഷണാധികാരവും വനഭരണവും
ആദിവാസികളെ വനസംരക്ഷണത്തിന്റെ ശത്രുക്കളായി കണ്ടിരുന്ന ചരിത്രപരമായ ആ തെറ്റുകള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2006ല്‍ വനാവകാശ നിയമം(The Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Act, 2006 – FRA) യാഥാര്‍ത്ഥ്യമാകുന്നത്. വനവിഭവങ്ങളുടെ മേലുള്ള അവകാശവും വനം സംരക്ഷിക്കുന്നതിനുള്ള അധികാരവും വനാശ്രിത ഗോത്രസമൂഹങ്ങളുടെ ഗ്രാമസഭകള്‍ക്കാണോ അതോ വനം വകുപ്പിനാണോ എന്ന് വനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നതിനായി കേരളീയവും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും (കെ.എഫ്.ആര്‍.ഐ) ചേര്‍ന്ന് 2012 നവംബര്‍ 4ന് കെ.എഫ്.ആര്‍.ഐയില്‍ വച്ച് ഒരു സംവാദം സംഘടിപ്പിച്ചു. വനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല എന്നുമാത്രമല്ല അട്ടിമറിക്കപ്പെടാനുള്ള ശ്രമങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംവാദം സംഘടിപ്പിച്ചത്. സംവാദത്തിന്റെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
Read Moreപരിരക്ഷണം = സംരക്ഷണം + നീതിപൂര്‍വ്വകമായ ഉപയോഗം
ഒരു മനുഷ്യന് ആവശ്യമായ പാര്‍പ്പിടം, കൃഷിയിടം, ഭക്ഷണം, ആരോഗ്യപരമായ ചുറ്റുപാട്, സംസ്‌കാരത്തിനും ആരാധനയ്ക്കും പാത്രമായ പൈതൃകങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥയുടെ ഉടമസ്ഥത അവകാശങ്ങളായി നല്‍കുന്നതോടൊപ്പം, ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചുമതലയും ഉള്‍ക്കൊള്ളുന്നതാണ് വനാവകാശനിയമം.
Read More