കേരളത്തിന്റെ മാറുന്ന ഭൂപ്രകൃതി

ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെ മാറിനില്‍ക്കുന്ന വനപ്രദേശങ്ങളടക്കം കേരളത്തിലെ വനവിസ്തൃതിയില്‍
പകുതിയിലധികവും ജൈവവൈവിദ്ധ്യത്തിന്റെ കാര്യത്തില്‍ കടുത്ത ദാരിദ്ര്യം നേരിടുകയാണ്. ഈ വനങ്ങളിലെ ആവാസവ്യവസ്ഥ പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു. പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥാ സേവനങ്ങള്‍ പഴയ പടിയില്‍ പുനഃസ്ഥാപിക്കാത്തപക്ഷം, കേരളത്തിന്റെ പാരിസ്ഥിതികാടിത്തറ തന്നെ അപകടത്തിലാകും.