വനം മനസ്സിലാണ് ആദ്യം ഉരുവം കൊണ്ടത്‌

വികസന മനസ്ഥിതിയും അതിന്റെ പ്രായോഗിക പരിപാടികളും ചേര്‍ന്നുള്ളതിനെയാണ് നാമിന്ന് ഭരണനിര്‍വഹണമായി ധരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമാകട്ടെ, വികസനാധുനികതയുടെ പ്രകൃതിയും – മനുഷ്യനും എന്ന സവിശേഷമായ വേര്‍തിരിവും അതിലധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതിയും. അധിനിവേശ സാഹചര്യങ്ങളില്‍ ജനതതിയുടെ കാഴ്ചപ്പാടുകളെ, പ്രവര്‍ത്തനങ്ങളെ, ജീവിതത്തെ പൂര്‍ണ്ണമായും പുനഃസംവിധാനം ചെയ്ത ഈ ആശയത്തിന്റെ സ്വാധീനം പശ്ചിമഘട്ട പ്രാന്തങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല.