കാടിന് വേണ്ടിയുള്ള കോടതിപ്പോരാട്ടങ്ങള്‍
‘ ആരുവിളിച്ചാലും ആ നിമിഷം പുറപ്പെടും, കാടിന്റെ കാര്യത്തിനാണെങ്കില്‍. നാടിന്റെ കാര്യമാണെങ്കില്‍ നാട്ടുകാര്‍ തന്നെ ശ്രമിച്ച് പരാജയപ്പെട്ടാല്‍ മാത്രമേ ഞാന്‍ ഇടപെടൂ. ഏത് കാടും ടൂറിസത്തിന് വേണ്ടി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല എന്ന് തിരിച്ചറിഞ്ഞ കയ്യേറ്റക്കാര്‍ അവസരം നന്നായി മുതലാക്കുന്നുണ്ട്. മരുന്ന് ചെടികള്‍ കാട്ടില്‍ വളരുന്നത് നമ്മുടെ രോഗം മാറ്റാന്‍ മാത്രമല്ല, മണ്ണിന് കരുത്തിനും കൂടിയാണ്. പണമുണ്ടാക്കാന്‍ ഓടിനടന്ന കാലത്തുള്ളതിനേക്കാള്‍
തൃപ്തിയായി ഇന്നുറങ്ങാന്‍ കഴിയുന്നുണ്ട്. ‘ ഒരേ ഭൂമി ഒരേ ജീവന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ലീഗല്‍ സെല്‍
ഡയറക്ടറായ ടോണി തോമസ്, പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായുള്ള നിരന്തരമായ നിയമയുദ്ധങ്ങളിലാണ്. കടുംകൃഷി ചെയ്തിരുന്ന കുടിയേറ്റ കര്‍ഷകനില്‍ നിന്നും സുസ്ഥിര ജൈവകൃഷകനിലേക്കുള്ള തന്റെ പരിണാമവും തിരിച്ചറിവുകളുമാണ്
കാടിന്റെ കാര്യത്തില്‍ മുന്‍പിന്‍ നോക്കാതെ കയ്യേറ്റക്കാര്‍ക്ക് എതിരെ പോരാടാന്‍ ടോണി തോമസിന് ഊര്‍ജ്ജമാകുന്നത്. നിയമയുദ്ധങ്ങളെക്കുറിച്ചും പശ്ചിമഘട്ടം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.