മണ്ണ് സംരക്ഷണത്തില്‍ നിന്നും കാട്ടിലേക്ക്, മനുഷ്യരിലേക്ക്‌

അക്കാദമിക് ഗവേഷണത്തിന്റെ സാമ്പ്രദായിക ചട്ടക്കൂടുകള്‍ക്കപ്പുറത്ത് ജനപക്ഷത്ത്, ഹരിതപക്ഷത്ത് ഏറെ വേരിറക്കമുള്ള ഒരു വന്‍മരമായിരുന്ന ഡോ. എസ്. ശങ്കര്‍ കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്ന് (കെ.എഫ്.ആര്‍.ഐ)
2012 ആഗസ്ത് 31ന് വിരമിച്ചു. കേരളത്തിന്റെ പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ കൂടി ചരിത്രമാണ് മൂന്ന് പതിറ്റാണ്ടുകളിലായി ഡോ. ശങ്കര്‍ നയിച്ച ശാസ്ത്രജ്ഞന്റെ ജീവിതം. പരിസ്ഥിതി ശാസ്ത്ര പ്രവര്‍ത്തനത്തെ ജനങ്ങള്‍ക്കിടയിലേക്കുകൊണ്ടു വന്ന
തലമുറയിലെ പ്രധാന കണ്ണിയായിരുന്ന അദ്ദേഹം എല്ലാ തരം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രകൃതിപക്ഷത്തുനിന്ന് സംസാരിക്കാന്‍, ഇടപെടാന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. പൂയംകുട്ടിയും അതിരപ്പിള്ളിയും ഉള്‍പ്പെടെയുള്ള പല വിവാദ പദ്ധതികളുടെയും പാരിസ്ഥിതികാഘാത പഠനം നടത്തിയ സംഘത്തില്‍ പ്രധാനിയായിരുന്ന ശങ്കറിന്റെ റിപ്പോര്‍ട്ടുകള്‍ പദ്ധതിയെക്കുറിച്ചുള്ള തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തെ അടുത്തറിയുന്ന ശങ്കര്‍ജി സംസാരിക്കുന്നു.