കേരളത്തില്‍ പിന്നീട് എന്താണ് നടന്നത്?
ദക്ഷിണേന്ത്യയുടെ ജീവനാഡിയായ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഒരുകൂട്ടം പരിസ്ഥിതി സ്‌നേഹികള്‍ പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ കാല്‍നടയായി നടത്തിയ പശ്ചിമഘട്ട രക്ഷായാത്രയുടെ 25-ാം വാര്‍ഷികം 2012 നവംബര്‍ ഒന്നിന് പിന്നിട്ടിരിക്കുന്നു. രണ്ട് സംഘങ്ങളായി, 1987 നവംബര്‍ ഒന്നിന് തെക്ക് കന്യാകുമാരിയില്‍ നിന്നും വടക്ക് നവാപൂരില്‍ നിന്നും ഒരേ സമയം തുടങ്ങിയ യാത്ര 1988 ഫെബ്രുവരി 2ന് ഗോവയിലെ രാംനാഥില്‍ സംഗമിച്ചു. എന്തായിരുന്നു യാത്രയുടെ പശ്ചാത്തലം? പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുത്തനുണര്‍വുണ്ടാക്കിയ യാത്രയുടെ തുടര്‍ച്ചകള്‍ എന്തായിരുന്നു?