മരങ്ങളെ കെട്ടിപ്പിടിച്ചത് ജനങ്ങളുടെ സമരവീര്യം
പശ്ചിമഘട്ടയാത്രയുടെ തെക്കന്‍ മേഖലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എ. മോഹന്‍കുമാറാണ് ചിപ്‌കോ സമരനായകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയെക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്യിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. വടക്കന്‍ മേഖലയിലെ യാത്രികര്‍, ചിപ്‌കോയുടെ സന്ദേശം യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായത്തോട് വിയോജിച്ചില്ല. എന്നാല്‍ അവര്‍ വടക്കന്‍ മേഖലാ യാത്രയുടെ ഉദ്ഘാടനത്തിന് ചിപ്‌കോയുടെ യഥാര്‍ത്ഥസമരനായകന്‍ ചണ്ഡിപ്രസാദ് ഭട്ടിനെയാണ് ക്ഷണിച്ചത്. കേരളത്തിന് വെളിയില്‍ ഭട്ട് പരിചിതനാണ്. എന്നാല്‍ കേരളത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ചിപ്‌കോയെ അറിഞ്ഞിട്ടും ഭട്ടിനെ അറിയാതെ പോയത്. പശ്ചിമഘട്ടയാത്രയുടെ സമയത്തുണ്ടായ ഈ അനുഭവമാണ് ഇപ്പോള്‍ രജതജൂബിലി ദിനത്തില്‍ (നവംബര്‍ 1) അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
ചണ്ഡിപ്രസാദ് ഭട്ട് സംസാരിക്കുന്നു.