അനുഷ്ഠാനകലയും വ്യായാമവുമാകുന്ന സമരം
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂസമരം നടത്തുമ്പോള്‍ ഉന്നയിക്കേണ്ട പ്രശ്‌നം എന്താണ്? ഭൂരഹിതര്‍ക്കെല്ലാം ‘ഒരു തുണ്ട് ഭൂമി’ നല്‍കുകയെന്നതാണോ അവരുയര്‍ത്തേണ്ട ആവശ്യം? തങ്ങളുടെ സര്‍ക്കാര്‍ കണ്ടെത്തിയ രണ്ടരലക്ഷത്തോളം ഭൂരഹിത കുടുംബങ്ങള്‍ക്കെല്ലാം രണ്ടുവര്‍ഷത്തിനിടയില്‍ മൂന്നുസെന്റ് ഭൂമി വീതം കിടപ്പാടമായി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പറയുന്നുണ്ട്. ഇതു നടപ്പിലാക്കിയാല്‍ സി.പി.എം നടത്തിയ ഭൂസമരം വിജയമാകുമോ?
Read Moreഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ ധാരണയില്ല
സി.പി.എമ്മിന്റെ ഭൂസമരത്തിലൂടെ ദളിതരെയും ആദിവാസികളെയും വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കാന്‍ പോകുന്നത്. സാങ്കേതിക വിദ്യാഭ്യാസം വേണ്ട ജോലികള്‍ക്ക് പോകാന്‍ കഴിയാത്തവരാണ് ഭൂരഹിതരില്‍
ഏറെയും. കൃഷി ഭൂമി നല്‍കി പുനരധിവസിപ്പിക്കുക എന്നതുമാത്രമാണ് അവര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്നതിനുള്ള മാര്‍ഗ്ഗം.
ഏകത പരിഷത്തിന്റെ സമരം ഒരു സുരക്ഷിത കവാടം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭൂരഹിതരെ ഏകോപിപ്പിച്ച് പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകത പരിഷത്ത് നടത്തിയ ജനസംവാദ് മാര്‍ച്ച്, 2012 ഒക്‌ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച് ഒക്‌ടോബര്‍ 11 ന് ആഗ്രയില്‍ വച്ച് കേന്ദ്ര സര്‍ക്കാറുമായി കാരാറിലെത്തി അവസാനിച്ചു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ഈ കരാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മറ്റ് ഭൂസമരങ്ങളെ നിര്‍വ്വീര്യമാക്കുന്നു.
Read Moreസ്ത്രീപീഡനത്തിന്റെ സാമൂഹിക പശ്ചാത്തലം
ആണ്‍, പെണ്‍ബന്ധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ലൈംഗിക പട്ടിണിയാണ് ഒളിഞ്ഞുനോട്ടം മുതല്‍
ബലാല്‍സംഗം വരെയുള്ള ചെയ്തികളിലൂടെ പ്രകടമാകുന്നത്. ലോഡ്ജില്‍ റൂമെടുക്കുന്ന കാമുകീകാമുകന്മാരെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനില്‍ പ്രവര്‍ത്തിക്കുന്നത് ഈ ഒളിഞ്ഞുനോട്ട മനോഭാവമാണ്, നിയമപരിപാലന ഉത്തരവാദിത്വമല്ല.
വധശിക്ഷ വേണമെന്ന് ആര്‍ത്തുവിളിക്കുന്നവരോട്…
വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലേതിനേക്കാള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണ് ആ ശിക്ഷാരീതി നിലവിലില്ലാത്ത രാജ്യങ്ങളിലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ കാണാം. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കി എന്നതുകൊണ്ട് ആരും സുരക്ഷിതരാകാന്‍ പോകുന്നില്ല.
Read Moreവീണ്ടും സ്‌കൂളിലേക്ക്
”രാജ്യത്തെ ഒറ്റുകൊടുക്കുന്ന യഥാര്‍ത്ഥ കുറ്റവാളികളും നാട് കൊള്ളയടിക്കുന്ന കള്ളന്മാരും ഒരു പോറല്‍ പോലുമേല്‍ക്കാതെ
രക്ഷപെടുകയും ഞങ്ങള്‍ രാജ്യദ്രോഹികള്‍ ആവുകയും ചെയ്യുന്നു. ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമുള്ള ഒരു സംഗതിയാണിത്.” കൂടംകുളത്തുകാര്‍ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നോ എക്കോസ് കൂടംകുളം എന്ന പുസ്തകത്തിലെ അധ്യായം
അവര്‍ ഇത്രയേറെ അറിയേണ്ടിയിരുന്നില്ല
ആണവനിലയം വന്നാല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഞങ്ങളുടെ ഗര്‍ഭപാത്രത്തിന് കഴിയുമോ എന്നതായിരുന്നു ഒരു പെണ്‍കുട്ടിയുടെ സംശയം. ആ ചോദ്യം എന്നെ ഞെട്ടിച്ചു. ആണവനിലയത്തിന്റെ പ്രശ്‌നത്തെക്കുറിച്ച് അവര്‍ക്ക് ഇന്ന് നല്ല ബോധ്യമുണ്ട്. അവര്‍ ഇത്രയേറെ അറിയേണ്ടിയിരുന്നില്ല എന്ന് എനിക്ക് ആ നിമിഷം അറിയാതെ തോന്നിപ്പോയി.
Read Moreപാറപ്പൊടിയില്‍ കലങ്ങുന്ന കലഞ്ഞൂര്‍
പശ്ചിമഘട്ടം പ്രത്യേകലക്കത്തിന്റെ തുടര്‍ച്ചയായി കേരളീയം പശ്ചിമഘട്ട മലനിരകളിലെ വിവിധ പ്രശ്‌നമേഖലകളിലൂടെ കടന്നുപോവുകയും അവിടെ ഉയര്‍ന്നുവരുന്ന ജനകീയ ചെറുത്തുനില്‍പ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. പശ്ചിമഘട്ട മേഖലയ്ക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച്, ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരിക്കുന്നു… പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ സ്വദേശികളുടെ പാറഖനന വിരുദ്ധ സമരം അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ താക്കീതുമായി തുടരുകയാണ്. അധികൃതരുടെ അനങ്ങാപ്പാറ നയവും.
Read Moreആദിവാസികള്‍ ഇന്നും അദൃശ്യരാണ്
അധികാര വികേന്ദ്രീകരണത്തെ വനംവകുപ്പ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ ആദിവാസികളുമായി ആകെ ബന്ധം പുലര്‍ത്തുന്ന വകുപ്പ് എന്ന നിലയില്‍ അവര്‍ക്ക് വനാവകാശ നിയമം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചില സാധ്യതകളുണ്ട്. പഞ്ചായത്തുകള്‍ക്ക് പോലും അത്രയും സ്വാധീനം ആദിവാസികള്‍ക്കിടയിലില്ല.
Read Moreസൈക്കിള്‍ നിലയ്ക്കാത്ത വഴിത്താരകളിലൂടെ
കേരളീയം ഇരുപത് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച്, പിന്നീട് ‘ഗ്രീന്‍ ബുക്ക്‌സ്’ പുസ്തകരൂപത്തില്‍ പുറത്തിറക്കിയ രാജു റാഫേലിന്റെ ‘ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍’ എന്ന യാത്രാവിവരണത്തിന്റെ വായനാനുഭവം
Read Moreകമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ്
ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും നിയന്ത്രണത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം
അവഗണിക്കാന്‍ കഴിയാത്തതാണ്. ഉള്ളടക്കമുള്ളതും സമഗ്രതയുള്ളതുമായ കര്‍മ്മപരിപാടികളിലേക്ക് കേരളത്തില്‍ വിവിധ തലങ്ങളില്‍ നടക്കുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഈ സൂക്ഷ്മ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വികസിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ക്ക് പരിഗണിക്കാനാവുന്ന ചില പരിപാടികള്‍ സൂചിപ്പിക്കുന്നു
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുത്
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതലസംഘം കേരളം സന്ദര്‍ശിച്ചു. കേരളത്തെ ദോഷകരമായി ബാധിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉന്നതതല സംഘത്തോട് ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ കമ്മിറ്റിക്ക് നല്‍കിയ ശുപാര്‍ശകള്‍ .