പാറപ്പൊടിയില്‍ കലങ്ങുന്ന കലഞ്ഞൂര്‍

പശ്ചിമഘട്ടം പ്രത്യേകലക്കത്തിന്റെ തുടര്‍ച്ചയായി കേരളീയം പശ്ചിമഘട്ട മലനിരകളിലെ വിവിധ പ്രശ്‌നമേഖലകളിലൂടെ കടന്നുപോവുകയും അവിടെ ഉയര്‍ന്നുവരുന്ന ജനകീയ ചെറുത്തുനില്‍പ്പുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. പശ്ചിമഘട്ട മേഖലയ്ക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച്, ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരിക്കുന്നു… പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ സ്വദേശികളുടെ പാറഖനന വിരുദ്ധ സമരം അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ താക്കീതുമായി തുടരുകയാണ്. അധികൃതരുടെ അനങ്ങാപ്പാറ നയവും.