കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ്
ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും നിയന്ത്രണത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം
അവഗണിക്കാന്‍ കഴിയാത്തതാണ്. ഉള്ളടക്കമുള്ളതും സമഗ്രതയുള്ളതുമായ കര്‍മ്മപരിപാടികളിലേക്ക് കേരളത്തില്‍ വിവിധ തലങ്ങളില്‍ നടക്കുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഈ സൂക്ഷ്മ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വികസിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ക്ക് പരിഗണിക്കാനാവുന്ന ചില പരിപാടികള്‍ സൂചിപ്പിക്കുന്നു