അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ മരിച്ചു തീരില്ല
നിരവധി നീതിനിഷേധങ്ങള്‍ നിലനില്‍ക്കെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന എല്ലാ ധനസഹായവും അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഉത്തരവാണ് ഞങ്ങള്‍ വീണ്ടും സമരമുഖത്തേക്കെത്താനുള്ള പ്രധാന കാരണം.
Read Moreമരത്തെക്കാള്‍ അമരമായ സമരമരത്തിന്‍ നേരുകള്‍
എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയിഡ് ഗ്രൂപ്പിന്റെ (എന്‍വിസാജ്) മുന്‍കൈയില്‍ തുടങ്ങിവച്ച ഒപ്പുമരം എന്ന ഐക്യദാര്‍ഡ്യ സംരംഭത്തിന്റെ തുടര്‍ച്ചയായി പുറത്തിറക്കിയ ‘ഒപ്പുമരം എന്‍വിസാജ് രേഖകള്‍’ എന്ന പുസ്തകം സമരത്തിന് ഒരു തണലായ് മാറുന്നു.
Read Moreമാവോയിസ്റ്റ് വേട്ട : സംശയത്തെക്കുറിച്ചുള്ള മാധ്യമ നിര്‍മ്മിതികള്‍
2013 ഫെബ്രുവരിയില്‍ കേരള പോലീസ് നടത്തിയ മാവോയിസ്റ്റ് തിരച്ചിലിന്റെ മാധ്യമ പ്രതിനിധാനങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഹിംസയുടെ ഭാഷ മാധ്യമങ്ങളിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും പടരുന്നതിന്റെ വിപത്തുകള്‍ വിശദമാക്കുന്നു.
Read Moreഹരിത സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകള്‍ , അനിവാര്യത
ജി.ഡി.പി. കേന്ദ്രീകൃത വികസന സമീപനത്തിന്റെ പ്രശ്‌നങ്ങളെ മറികടന്ന് സുസ്ഥിര വികസനത്തിനായി എങ്ങനെ ശ്രമിക്കാമെന്ന് ഹരിത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിശദമാക്കുന്നു.
Read Moreകടല്‍ കത്തുന്നു, കടല്‍ത്തീരങ്ങള്‍ മായുന്നു.
ആഗോള താപനവും കാലവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നത്. പ്രകടമായി കണ്ടുതുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടേയും തീരദേശ ജീവിതങ്ങളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു.
Read Moreകാട്, കാടര്‍, കാലാവസ്ഥ: താളം തെറ്റുന്ന പാരസ്പര്യങ്ങള്‍
ചോലക്കാടുകളെ സംരക്ഷിച്ച് പുഴകളെ സമ്പന്നമാക്കുന്ന, താഴ്വാരങ്ങള്‍ക്കും തീരങ്ങള്‍ക്കും വേണ്ടി മലകളില്‍ നിന്നും പുഴകളെ താഴേക്ക് ഒഴുക്കുന്ന, കാട് തങ്ങളുടേതാണ് അവകാശപ്പെടാതെ തങ്ങള് കാടിന്റെതാണെന്ന ബോധത്തില്‍ ജീവിക്കുന്ന കാടര്‍ ആദിവാസി വിഭാഗത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കുന്നു?
Read Moreഅഹിംസാ സമരത്തിനെതിരെ ലാത്തി വീശുന്നത് എന്തിന്?
തൃശൂര്‍ ജില്ലയിലെ പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 2013 ഫെബ്രുവരി 12 ന് ഒരു വര്‍ഷം പിന്നിട്ട ദിവസം ടോള്‍ പ്ലാസയില്‍ നടന്ന ഉപരോധസമരത്തിന് നേരെ ലാത്തി വീശിയ പോലീസ് നടപടിയോട് പ്രതികരിക്കുന്നു.
Read Moreവയനാട്ടില്‍ നിന്നും കടുവയ്ക്ക് വേണ്ടി
വയനാട്ടിലെ ബഹുഭൂരിപക്ഷം പേരുടേയും മനസാക്ഷി എങ്ങനെ കടുവയെ വെടിവച്ചു കൊല്ലുന്നതിന് അനുകൂലമായി? ജനവാസ കേന്ദ്രങ്ങളിലേക്ക് കടുവ ആഹാരത്തിനായെത്തുന്നുവെങ്കില്‍ കാടിനെന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ട്?
Read Moreവരൂ ഈ കോളനികളിലെ ജീവിതം കാണൂ…
മുത്തങ്ങ സമരത്തിന്റെ പത്താം വാര്‍ഷികത്തില്‍ സമരത്തെയും വയനാട്ടിലെ ആദിവാസി ജീവിതത്തെയും കുറിച്ച് വിശദീകരിക്കുന്നു, മുത്തങ്ങ സമരത്തെ സഹായിച്ചു എന്ന് ആരോപിച്ച് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഡയറ്റിലെ അദ്ധ്യാപകന്‍.
Read Moreതൃശൂരിലെ മരക്കുരുതി
മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടന്ന അനധികൃത മരം മുറിയെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭം ഭൂമിയ് ഹരിതാഭമാക്കാന്‍ കഴിയുന്ന പുതുതലമുറയുടേയും നവസമരരൂപങ്ങളുടെയും വിജയഭേരിയായി മാറിയതെങ്ങിനെ?
Read Moreഉത്തര മലബാറിനെ കൊല്ലുന്ന ക്വാറികള്‍
പശ്ചിമഘട്ട മേഖലക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച് ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനബോധവല്‍ക്കരണ സമര പ്രചരണ യാത്രയുടെ ഭാഗമായി നേരില്‍ കണ്ട ക്വാറികളുടെ പ്രശ്‌നങ്ങള്‍ വിശദീകരികുന്നു. പംക്തി തുടരുന്നു.
Read Moreമേള കഴിഞ്ഞു, സര്‍വ്വോദയം എവിടെ?
1948 ഫെബ്രുവരി 12 നു ഗാന്ധിജിയുടെ ചിതാഭസ്മത്തിലൊരംശം നിളാ നദിയില്‍ നിമജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി തിരുന്നാവായയില്‍ എല്ലാ വര്‍ഷവും ഒത്തുചേര്‍ന്ന് സര്‍വ്വോദയ മേള നടത്താറുള്ള കേരളത്തിലെ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ക്ക് എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കാന്‍ കഴിയുന്നത്?
Read Moreഇടിന്തകരയില്‍ നിന്നും ഒരു കത്ത്
കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന ഇടിന്തകരയിലെ ആണവോര്‍ജ്ജ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരായ സ്ത്രീകളോട് സംസാരിച്ച് തയ്യാറാക്കിയത്
Read More