പ്ലാച്ചിമടയുടെ രാഷ്ട്രീയവും ഭരണത്തിന്റെ അരാഷ്ട്രീയതയും
കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കൊക്കകോളക്ക് 5.26 കോടി രൂപ വില്പന നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പ്ലാച്ചിമടയുടെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു.
Read Moreനിയമലംഘരെ സംരക്ഷിക്കുന്ന നടപടി
കൊക്കകോളയ്ക്ക് വില്പന നികുതിയില്‍ ഇളവ് അനുവദിക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുന്നു.
Read Moreനയങ്ങള്‍ തിരുത്തപെട്ടിട്ടില്ല
പ്ലാച്ചിമടക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ കൊക്കകോളയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഫയല്‍ വേഗത്തില്‍ നീങ്ങുന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥ. ആര് ഭരിച്ചാലും കേരളത്തിന്റെ വ്യവസായ വകുപ്പില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിക്കാവുന്നതാണ്.
Read More11 വര്‍ഷം പിന്നിടുന്ന പ്ലാച്ചിമട സമരം
ഐതിഹാസികമായ പ്ലാച്ചിമട സമരം 11 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ സമരത്തില്‍ കേരളീയം നടത്തുന്ന ഒരു അന്വേഷണമാണ് ഈ ചോദ്യാവലി. ബഹുമുഖത്വം കൊണ്ട് ആഗോളതലത്തില്‍ ശ്രദ്ധേയമായ സമരത്തിന്റെ പോയ നാളുകളെ പ്ലാച്ചിമടക്കൊപ്പം നിന്നിരുന്ന ഐക്യദാര്‍ഡ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. കണക്കെടുപ്പായല്ല, വരും നാളുകള്‍ക്കായി സമാഹരിക്കേണ്ടുന്ന അനുഭവപാഠങ്ങളായി ഇവ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Read Moreപ്ലാച്ചിമട സമരം ഇപ്പോഴും ശക്തമാണ്
അടച്ചുപൂട്ടിയ ഒരു കമ്പനിക്ക് മുന്നില്‍ ശക്തമായ സമരങ്ങള്‍ നടത്തുന്നതിന് ചില പരിമിതികളുണ്ട്. കമ്പനി അടച്ചുപൂട്ടിയ ശേഷം പ്ലാച്ചിമടയില്‍ പഴയ രീതിയിലുള്ള പ്രത്യക്ഷ സമരങ്ങള്‍ കുറവായിരുന്നു. അതിനര്‍ത്ഥം സമരം ക്ഷീണിച്ചു എന്നല്ല.
Read Moreജീവിതത്തെയും സമരത്തെയും അവര്‍ ചേര്‍ത്ത് നിര്‍ത്തി
സമരം തുടരുന്നത് കൊണ്ട് ആര്‍ക്കും അനിശ്ചിതത്വം ഉണ്ടായിട്ടില്ല. കാരണം ജീവിതത്തിന്റെ ഭാഗമായാണ് പ്ലാച്ചിമടക്കാര്‍ സമരത്തെ കാണുന്നത്. ജീവിതം കൈവിട്ട് കളഞ്ഞിട്ടല്ല അവര്‍ സമരം ചെയ്തത്. ജീവിതത്തെയും സമരത്തെയും അവര്‍ ചേര്‍ത്ത് നിര്‍ത്തി. സമരത്തില്‍ ഇത്ര കാലവും അവര്ക്ക് ഉറച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നതും അത് കൊണ്ടാണ്.
Read Moreജനാഭിപ്രായം പ്രകടിതമാക്കാന്‍ സമരത്തിന് ഇനിയും കഴിയണം
പ്ലാച്ചിമട സമരം മുന്നോട്ട് വച്ച പല മുദ്രാവാക്യങ്ങളും പ്ലാച്ചിമട സമരത്തിലൂടെ മാത്രം നേടിയെടുക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഉദാഹരണത്തിനു വിഭാവാധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനുവേണ്ടി പ്രത്യേകം സമരം ചെയ്യണമെന്നതാണ് നിലവിലെ സാഹചര്യം. നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ അതിന് മാത്രമായി വേണ്ടി വരും.
Read Moreരാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യങ്ങളെ തുറന്ന് കാണിക്കണം
പ്ലാച്ചിമടയിലെ ജനങ്ങള്‍ അവരുടെ ദൗത്യം നിര്‍വ്വഹിച്ച് കഴിഞ്ഞു. ഇപ്പോള്‍ വ്യക്തമാകുന്നത് രാഷ്ട്രീയ കേരളത്തിന്റെ ദൗര്‍ബല്യമാണ്. സമരമുഖം പ്ലാചിമടക്ക് പുറത്തേക്ക്, ആദ്യം ചിറ്റൂര്‍ മേഖലയില്‍ പിന്നീട് പാലക്കാട് ജില്ലയില്‍ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ക്രമാനുഗതമായി വികസിപ്പിക്കേണ്ടതായിരുന്നു.
Read Moreജനകീയ സമരത്തിനു ശക്തിയുണ്ടെന്ന് പ്ലാച്ചിമട തെളിയിച്ചു
കോള പോലെയുള്ള ഒരു കോര്‍പ്പരേറ്റിന്റെ ഹിംസക്കെതിരെ ജനകീയ സമരത്തിന് വിജയം കൈവരിക്കാനാകുമെന്ന് പ്ലാച്ചിമട തെളിയിച്ചു. സമരത്തിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും വ്യക്തമായി തിരിച്ചറിഞ്ഞു കൊണ്ട് വേണം ഇനി മുന്നോട്ട് പോകേണ്ടത്.
Read Moreകോര്‍പ്പറേറ്റുകളോടുള്ള വിധേയത്വം
കേരളത്തില്‍ ഒരാള്‍ പോലും കോള കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വരാത്തതിന് കാരണം പ്ലാച്ചിമട സമരത്തിന്റെ വിജയം തന്നെയാണ്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പ്ലാച്ചിമട സമരത്തെ പിന്തുണയ്‌ക്കേണ്ട അവസ്ഥ വന്നതും ജനകീയ സമരം കൈവരിച്ച വിജയമായി കരുതേണ്ടതാണ്.
Read Moreഅഹിംസാ സമരമായത് കൊണ്ട് മൂര്‍ച്ച കുറയ്ക്കണമെന്നില്ല
സമര നേതൃത്വത്തിന്റെ ഇതുവരെയുള്ള ദൗര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ്, അതിനെ മറികടക്കുന്ന തരത്തിലുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഐക്യപ്പെടാനും വിജയം വരെ ഒപ്പം നില്‍ക്കാനും പൊതുസമൂഹം ഉണ്ടാകും.
Read Moreസമരം സംഘടനയാകരുത്
പഞ്ചായത്തീരാജ് നിയമങ്ങളെയും അവ പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വിപുലമായ അധികാരങ്ങളെയും കവര്‍ന്നുകൊണ്ടാണ് പുതിയ വികസന സങ്കല്‍പങ്ങളും വികസന സംരംഭങ്ങളും ഉണ്ടാകുന്നത്. പരമാധികാര രാജ്യത്തിന്റെ അഖണ്ഡതയെ പോലും അത് ചോദ്യം ചെയ്യുന്നില്ലേ?
Read Moreരാഷ്ട്രീയ വഞ്ചനകളെ ജനം സംഘടിതരായി നേരിടും
വെറും കച്ചവടവും ഒറ്റുകൊടുക്കലും കയ്യാള്‍പ്പണിയും ആയി മാറിയ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും രാഷ്ട്രീയ സംവിധാനങ്ങളെ വിലക്കെടുത്ത മൂലധന താല്‍പര്യങ്ങളേയും ജനം പിച്ചിച്ചീന്തി തെരുവിലേക്ക് വലിച്ചെറിയുന്നതിന്റെ തുടക്കമായിരിക്കും പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സമരം
Read Moreചില പരുക്കന്‍ ചിത്രങ്ങളില്‍ പരിചിതമല്ലാത്ത ഒരു മൂന്നാര്‍
കാല്‍പനികതയില്‍ പൊതിഞ്ഞുവച്ച് അവതരിപ്പിക്കുന്ന മൂന്നാറിന്റെ മറ്റൊരു വശം കാണിച്ചുതരുന്ന, ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ബാബു കാമ്പ്രത്തിന്റെ ‘ബിഹൈന്റ് ദി മിസ്റ്റ്’ എന്ന ഡോകുമെന്ററിയുടെ രാഷ്ട്രീയ വായന
Read Moreസവര്‍ണ്ണമാടമ്പിമാരും സംഘടനാമാടമ്പിമാരും
മലയാളത്തിലെ ആദ്യ ചലച്ചിത്രകാരന്‍ ഡാനിയേലിനെ തീപ്പന്തവും മുളവടികളുമാണ് ജാതിമേധാവിത്തം നേരിട്ടതെങ്കില്‍ ഡാനിയേലിനെക്കുറിച്ച് സിനിമയെടുത്ത കമലിനെ വിലക്കും നിരോധനവും നിസ്സഹകരണവും കൊണ്ട് സംഘടനാമേധാവികള്‍ നേരിടുന്നതിന്റെ അപഹാസ്യതകള്‍ വിവരിക്കുന്നു.
Read Moreനരവംശശാസ്ത്രവും സാമൂഹിക സമസ്യകളും
മനുഷ്യജീവിതത്തില്‍ ദിനംപ്രതി അനുഭവിക്കുന്ന ചെറുതും വൈവിദ്ധ്യമാര്‍ന്നതുമായ സത്യങ്ങളും ജീവിതസാധ്യതകളും തുറന്ന് പ്രകാശിപ്പിക്കുന രീതിശാസ്ത്രമായ സാമൂഹിക നരവംശശാസ്ത്രത്തെക്കുറിച്ച്.
Read Moreഉത്തര മലബാറിനെ കൊല്ലുന്ന ക്വാറികള്‍
പശ്ചിമഘട്ട മേഖലക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച് ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനബോധവല്‍ക്കരണ സമര പ്രചരണ യാത്രയുടെ ഭാഗമായി നേരില്‍ കണ്ട ക്വാറികളുടെ പ്രശ്‌നങ്ങള്‍ വിശദീകരികുന്നു.
Read Moreഞങ്ങള്‍ ആശങ്കാകുലരാണ്
പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ ആശയങ്ങളില്‍ ഊന്നികൊണ്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വിദഗ്ധരും ചേര്‍ന്ന് രൂപീകരിച്ച കേരള പരിസ്ഥിതി ഐക്യവേദി ലോക ജലദിനമായ മാര്‍ച്ച് 22 ന് തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനം.
Read Moreഇടിന്തകരയില്‍ നിന്നും വീണ്ടും
കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന ഇടിന്തകരയിലെ ആണവോര്‍ജ്ജ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരായ സ്ത്രീകളോട് സംസാരിച്ച് തയ്യാറാക്കിയത്.
Read More