ഉത്തര മലബാറിനെ കൊല്ലുന്ന ക്വാറികള്‍
പശ്ചിമഘട്ട മേഖലക്ക് വലിയ ഭീഷണിയായി ഇന്ന് കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളാണ്. പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിച്ച് ജനജീവിതത്തെ ദുസ്സഹമാക്കുന്ന പാറഖനികളുടെ വിസ്‌ഫോടനങ്ങള്‍ക്ക് നേരെ സമരകാഹളങ്ങളും മുഴങ്ങിത്തുടങ്ങിയിരുന്നു. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനബോധവല്‍ക്കരണ സമര പ്രചരണ യാത്രയുടെ ഭാഗമായി നേരില്‍ കണ്ട ക്വാറികളുടെ പ്രശ്‌നങ്ങള്‍ വിശദീകരികുന്നു.