കോര്‍പ്പറേറ്റുകളോടുള്ള വിധേയത്വം
കേരളത്തില്‍ ഒരാള്‍ പോലും കോള കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വരാത്തതിന് കാരണം പ്ലാച്ചിമട സമരത്തിന്റെ വിജയം തന്നെയാണ്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പ്ലാച്ചിമട സമരത്തെ പിന്തുണയ്‌ക്കേണ്ട അവസ്ഥ വന്നതും ജനകീയ സമരം കൈവരിച്ച വിജയമായി കരുതേണ്ടതാണ്.