ഭൂമി ലഭിച്ച ചെങ്ങറ സമരക്കാര്‍ കബളിപ്പിക്കപ്പെട്ടത് എങ്ങനെ?
ചെങ്ങറ ഭൂസമര പ്രവര്‍ത്തകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച പാക്കേജ് സ്വീകരിച്ച്, കൃഷിഭൂമിയെന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നതും സ്വപ്നം കണ്ട് യാത്രതുടങ്ങിയവരുടെ ദാരുണാവസ്ഥകള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ചെങ്ങറ പാക്കേജിനാല്‍ വഞ്ചിതരായവര്‍ കൊല്ലം ജില്ലയിലെ അരിപ്പയില്‍ വീണ്ടും ഭൂസമരം തുടങ്ങിയപ്പോഴും അവിടെയൊന്നും എത്തിച്ചേരാന്‍ പോലുമാകാതെ ദുരിതത്തില്‍ കഴിയുന്നവരുടെ ജീവിതാവസ്ഥകള്‍.
Read Moreപ്ലാച്ചിമടയില്‍ വെളിപ്പെടുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയം
പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെയുള്ള ജനകീയ സമരത്തെ പരസ്യമായി പിന്തുണച്ചിരുന്ന സോഷ്യലിസ്റ്റ് നേതാക്കള്‍ കോളക്കമ്പനിക്കനുകൂലമായി പ്രവര്‍ത്തിച്ചു എന്ന ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളോടുള്ള ദാസ്യമനോഭാവത്തെക്കുറിച്ച് വിലയിരുത്തുന്നു
Read Moreകാതിക്കുടം വിളിക്കുന്നു; അവസാനമായി
കാലങ്ങളായി തൃശൂര്‍ ജില്ലയിലെ കാതിക്കുടം ഗ്രാമത്തില്‍ രോഗവും മരണവും വിതയ്ക്കുന്ന നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിക്കെതിരെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ നടത്തുന്ന സമരം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
Read Moreചാലക്കുടിപ്പുഴയിലെ മത്സ്യക്കുരുതിക്ക് പിന്നില്‍
2013 മേയ് 29, 30 ജൂണ്‍ ഒന്ന് തീയതികളില്‍ ചാലക്കുടിപ്പുഴയില്‍ വലിയ തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തി. നിറ്റാ ജലാറ്റിന്‍ കമ്പനി മാലിന്യം പുഴയിലേക്കൊഴുക്കുന്നതിന് താഴെയാണ് മത്സ്യക്കുരുതി നടന്നത് എന്നതിനാല്‍ കമ്പനിയും സംശയത്തിന്റെ നിഴലിലാണ്. പ്രജനന കാലത്ത് മത്സ്യസമ്പത്തിനുണ്ടായ നാശം സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച്
Read Moreഭരണകൂടങ്ങളുടെ അമിതാധികാര പ്രവണതകള്‍
ആധുനിക ഭരണകൂടങ്ങള്‍ എന്തുകൊണ്ട് കൂടുതല്‍ ഹിംസാത്മകമാകുന്നു, നിയമത്തിന്റെ പിന്‍ബലമുള്ള സൈനിക-
അര്‍ദ്ധസൈനിക സായുധ സന്നാഹങ്ങള്‍ മനുഷ്യാവകാശങ്ങളെ എങ്ങനെയെല്ലാം ഹനിക്കുന്നു, മുതലാളിത്ത വികസനം എന്തുകൊണ്ട് ഏകപക്ഷീയമാകുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: എതിര്‍പ്പുകള്‍ക്ക് കാരണം ധനകേന്ദ്രീകൃത ശീലങ്ങള്‍
പാരിസ്ഥിതികമായ ഭരണവ്യവസ്ഥയിലേക്ക് സമൂഹവും ഭരണസംവിധാനങ്ങളും മാറണമെങ്കില്‍ നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എന്താണ് എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ സമൂഹത്തിലുണ്ടാകണം. നിലവില്‍ അതില്ലാത്തതുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പഞ്ചായത്തുകള്‍ ഇത്രയും മാരകമായ രീതിയില്‍ പ്രതികരിക്കുന്നത്.
Read Moreകൂടംകുളം: പ്രധാനമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍
ആണവ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും കൂടങ്കുളം പദ്ധതിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും മറുപടി പറയാതിരിക്കുകയും കൂടങ്കുളം സമരത്തിന് വിദേശപണം ലഭിക്കുന്നുണ്ടെന്ന തന്റെ ആരോപണത്തിന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തെളിവ് കണ്ടെത്താനാകാതെ കുഴങ്ങുകയുമാണ് നമ്മുടെ പ്രധാനമന്ത്രി.
Read Moreകടുവാസങ്കേതങ്ങള്‍ക്ക് ഇരുമ്പുകര്‍ട്ടണ്‍ ഇടരുത്
ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചിരുന്ന കാലത്തേക്കാള്‍ തീവ്രമാണ് ഇപ്പോഴുള്ള സ്വാഭാവികവനങ്ങളുടെ നാശത്തിന്റെ തോത്.
Read Moreശാസ്താംകോട്ട തടാകം: ജനപങ്കാളിത്തത്തോടെ പരിഹാരം കണ്ടെത്തണം
ജനങ്ങള്‍ക്ക് മുന്‍കൈയുള്ള പങ്കാളിത്ത പരിസ്ഥിതി പുനഃസ്ഥാപനപദ്ധതിയിലൂടെ ശാസ്താംകോട്ട കായലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് നിലവിലെ പ്രതിസന്ധിയുടെ പരിഹാരം.
Read Moreജലവിമാനത്തിനെതിരെ പ്രതിഷേധം ശക്തം
വിമാനമിറങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് ഒരു രൂപപോലും സര്‍ക്കാരിന് ലഭിക്കുന്നില്ലെങ്കിലും പ്രചാരണത്തിനായി സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് കോടികളാണ്. പദ്ധതികൊണ്ടുള്ള നേട്ടം വിമാനമോടിക്കുന്ന ബല്‍ജിയംകാരനായ വൈറ്റില്‍ ഫാബ്രിക് എന്ന പൈലറ്റിനു മാത്രമാണ്. അഞ്ചുലക്ഷം രൂപയാണ് തുടക്കത്തില്‍ ഇയാളുടെ ശമ്പളം. താമസസൗകര്യം, ഭക്ഷണം എന്നിവയ്ക്കായുള്ള ചെലവും മൂന്നുമാസം കൂടുമ്പോള്‍ നാട്ടിലേക്ക് പറക്കാനുള്ള വിമാനടിക്കറ്റിന്റെ ചെലവും ഇതിനു പുറമെയാണ്.
Read Moreഅണക്കര വിമാനത്താവളം; മലയോരം സമരത്തിലേക്ക്
അടിസ്ഥാന വികസനത്തിന് ആവശ്യമായ ശുദ്ധജലം, പാര്‍പ്പിടം, ചികിത്സ്യ സൗകര്യങ്ങള്‍, വിദ്യഭ്യാസം, തൊഴില്‍ എന്നിവ പൂര്‍ണ്ണമായി എത്താത്ത അണക്കരയിലെ സാധരണക്കാര്‍ക്ക് വിമാനത്താവളം വന്നതുകൊണ്ട് നഷ്ടമല്ലാതെ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല.
Read More