ജലവിമാനത്തിനെതിരെ പ്രതിഷേധം ശക്തം
വിമാനമിറങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് ഒരു രൂപപോലും സര്‍ക്കാരിന് ലഭിക്കുന്നില്ലെങ്കിലും പ്രചാരണത്തിനായി സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് കോടികളാണ്. പദ്ധതികൊണ്ടുള്ള നേട്ടം വിമാനമോടിക്കുന്ന ബല്‍ജിയംകാരനായ വൈറ്റില്‍ ഫാബ്രിക് എന്ന പൈലറ്റിനു മാത്രമാണ്. അഞ്ചുലക്ഷം രൂപയാണ് തുടക്കത്തില്‍ ഇയാളുടെ ശമ്പളം. താമസസൗകര്യം, ഭക്ഷണം എന്നിവയ്ക്കായുള്ള ചെലവും മൂന്നുമാസം കൂടുമ്പോള്‍ നാട്ടിലേക്ക് പറക്കാനുള്ള വിമാനടിക്കറ്റിന്റെ ചെലവും ഇതിനു പുറമെയാണ്.