പരിസ്ഥിതി ലോലതയേയും ജനാധിപത്യത്തെയും ഭയപ്പെടുന്നവര്‍
കട്ടപ്പനയോ താമരശ്ശേരിയോ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ ജനജീവിതം അസാധ്യമായിത്തീരും എന്ന പ്രചരണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ല, ഒരടിസ്ഥാനവുമില്ല എന്ന പരമാര്‍ത്ഥത്തെ മനസ്സിലാക്കാന്‍ പോലും ശ്രമിക്കാത്തവരുടെ ഏകപക്ഷീയമായ ഇരമ്പലുകളാണ് ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളത്തിന്റെ പല കോണുകളില്‍ നിന്നും പുറപ്പെട്ടുവരുന്നത്.