ചിന്തിക്കാന്‍ പ്രേരിപ്പിച്ച വികൃതിക്കുട്ടിക്ക്‌

ചിന്തിക്കാന്‍ പ്രേരിപ്പിച്ച വികൃതിക്കുട്ടിക്ക് : ശ്രീരാഗ്. വി.ആര്‍ വല്ലച്ചിറ

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി, ലുലു ഷോപ്പിംഗ് മാളിന് എതിരെ

കാട്ടില്‍ നിന്നും ഏറെ അകലെയുള്ള നഗരങ്ങളുടെ ആര്‍ത്തികള്‍ സാക്ഷാത്കരിക്കുന്നതിനും ആര്‍ഭാടങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി കാട് ഒരു വിഭവമായി സംരക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഭാവനാത്മകമായി മുന്നോട്ട് വയ്ക്കുന്നു എന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സാധ്യത. ആ ചോദ്യം പരിഗണിക്കാനേ തയ്യാറാകുന്നില്ല എന്നതുകൊണ്ടാണ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അപ്രസക്തമാകുന്നത്.

Read More

ദുര്‍ബല പ്രദേശങ്ങളുടെ സംരക്ഷണം: ഇ.എഫ്.എല്‍ നിയമം പരിഹാരമല്ല

വനം കേസുകള്‍ തോറ്റുപോയതുകാരണം സര്‍ക്കാറിന് കൈവിട്ടുപോയ വനഭൂമി ഏറ്റെടുക്കാനാണ് ഇ.എഫ്.എല്‍ നിയമം കൊണ്ടുവന്നതെങ്കില്‍, മന്ത്രിസഭ കുറിപ്പില്‍ പറയുന്ന ഭൂപരിധി (9600 ഹെക്ടര്‍) ഏറ്റെടുത്തു കഴിഞ്ഞിട്ടും പിന്നീടെന്തിനാണ് നിയമം ഇപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്?

Read More

ഇ.എഫ്.എല്‍ നിയമം: പരാതികള്‍ക്ക് കാരണം നടപ്പിലാക്കിയതിലെ പിഴവുകള്‍

1971ലെ സ്വകാര്യവനം നിക്ഷിപ്തമാക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യവ്യക്തികളുടെ ഭൂമികള്‍ പലതും
കേസുകള്‍ തോറ്റതിലൂടെ സര്‍ക്കാറിന് നഷ്ടമായിരുന്നു. ഇത് തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഇ.എഫ്.എല്‍ നിയമം ചിലയിടങ്ങളില്‍ ചെറുകിട കര്‍ഷകര്‍ക്ക് ദോഷകരമായിട്ടുണ്ട്. എന്നാല്‍ വന്‍ കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുമുണ്ടെന്നതാണ് വസ്തുത.

Read More

പട്ടയസമരങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? പരിഹാരമെന്ത്?

ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ഷകര്‍ കുടിയേറിത്തുടങ്ങിയ കാലം മുതല്‍ ഉന്നയിക്കപ്പെടുന്ന വിഷയമാണ് പട്ടയം. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപടികളാകാതെ തുടരുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ വരവോടെ വീണ്ടും ചൂടുപിടിച്ചിരിക്കുന്ന
പട്ടയ ചര്‍ച്ചകള്‍ക്ക് പരിഹാരം അന്വേഷിക്കുമ്പോള്‍ എന്തെല്ലാം പരിഗണിക്കപ്പെടണം?

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

ഭൂവുടമസ്ഥാവകാശത്തിന്റെ ഉടച്ചുവാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ അടിസ്ഥാന പരിസരത്തെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല. ഭൂമിയുടെ പുനര്‍വിതരണത്തിനായി, ആദിവാസി-ദളിത് വിഭാഗങ്ങളുടെ മുന്‍കൈയില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങളെയും അവയുടെ മുദ്രാവാക്യങ്ങളെയും മുന്നോട്ടു കൊണ്ടുപോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ആയുധമാകുന്നില്ല.

Read More

‘ഇടയലേഖനം എങ്ങിനെയെഴുതണം ഇടതുമുന്നണിയല്ലേ….’

പശ്ചിമഘട്ട ‘സംരക്ഷണ’ത്തിന് വേണ്ടി കത്തോലിക്കസഭയും കമ്മ്യൂണിസ്റ്റ്‌സഭയും കൈകോര്‍ത്ത് നടത്തിയ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചങ്ങമ്പുഴയുടെ ‘രമണന്‍’ വീണ്ടും മനസ്സിലുണരുമ്പോള്‍…

Read More

വികസനം, ദാരിദ്ര്യം: പുനര്‍നിര്‍വചനം ആവശ്യമാണ്‌

വികസനവും ദാരിദ്ര്യവും എപ്പോഴും നിര്‍വ്വചിക്കപ്പെടുന്നത് സാമ്പത്തിക ശാസ്ത്രം നിര്‍മ്മിച്ചെടുത്ത സംഖ്യാശാസ്ത്ര പ്രഹേളികയായാണ്. മനുഷ്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണതകള്‍, ജിജ്ഞാസകള്‍, മൂല്യങ്ങള്‍, വൈകാരിക അനുഭവങ്ങള്‍ തുടങ്ങിയ പലതിനെയും കേവലം കണക്കിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന വികസന നരവംശശാസ്ത്ര ശാഖയ്ക്കാണ് വികസനത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും ദാരിദ്ര്യത്തെ കൃത്യമായി മനസ്സിലാക്കാനും കഴിയുന്നത്.

Read More

വനാവകാശ നിയമം: വിഭവാധികാരവും ജനാധിപത്യവും വിശാലമാകുമ്പോള്‍

വോട്ട് ചെയ്യുന്നതിനപ്പുറം, തീരുമാനങ്ങളെടുക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് അധികാരമില്ലാത്ത ജനാധിപത്യ വ്യവസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കിയ നിയമമാണ് വനാവകാശ നിയമം (2006). പൊതുവിഭവങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്ന തരത്തില്‍ ജനാധിപത്യം നിഷ്‌ക്രിയമായ കാലത്തും, വനഭൂമിയുടെ മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗോത്രജനതയുടെ ഗ്രാമസഭകള്‍ക്ക് ലഭ്യമായിരിക്കുന്ന വനാവകാശ നിയമം ഇന്ത്യന്‍ ജനാധിപത്യത്തിലെ ആശാവഹമായ ചുവടുവയ്പ്പാണ്.

Read More

കേരള പരിപ്രേക്ഷ്യ നയരേഖ 2030 കേരളത്തെ മനസ്സിലാക്കാത്ത വികസന നയരേഖ

2030ല്‍ കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന കേരള പരിപ്രേക്ഷ്യ നയരേഖ കേരളത്തില്‍ ഇതുവരെ നടന്ന പ്രാദേശികതല ആസൂത്രണത്തെ അട്ടിമറിക്കുന്ന ഒന്നാണ്.
പരിപ്രേക്ഷ്യ നയരേഖ തള്ളിക്കളയുകയും കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനായ കാര്‍ഷിക വികസന കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുകയുമാണ് കേരളം ചെയ്യേണ്ടത്.

Read More

കരിമണല്‍ ഖനനം: സ്വകാര്യ-പൊതുമേഖലാ തര്‍ക്കമല്ല, പരിസ്ഥിതി സംവാദമാണ് വേണ്ടത്‌

കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഉയരുന്ന സംവാദങ്ങള്‍ ഇപ്പോഴും ഖനനം പൊതുമേഖലയില്‍ വേണോ
സ്വകാര്യമേഖലയില്‍ വേണോ എന്ന കുറ്റിയില്‍ തന്നെ ചുറ്റിത്തിരിയുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിലയിരുത്തപ്പെടേണ്ടത് കരിമണല്‍ ഖനനം ഉയര്‍ത്തുന്ന സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ്.

Read More

ചീക്കല്ലൂര്‍ പാടത്ത് വിമാനമിറക്കാന്‍ നോക്കേണ്ട

വയനാട്ടിലെ ചീക്കല്ലൂര്‍ എന്ന ഗ്രാമത്തില്‍ വരാന്‍ പോകുന്ന വിമാനത്താവളത്തിനെതിരായ തദ്ദേശീയരുടെ പ്രക്ഷോഭം ശക്തമാവുകയാണ്. നാട്ടുകാര്‍ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന നെല്‍വയലുകള്‍ നികത്തിക്കൊണ്ട് വരാന്‍ പോകുന്ന വിമാനത്താവളത്തിലൂടെ നാടിന്റെ സമഗ്ര പുരോഗതിയാണ് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ ആ പുരോഗതി ഇവിടെ വേണ്ട എന്ന നിലപാടിലാണ് നാട്ടുകാര്‍.

Read More

പ്ലാച്ചിമട ജനാധികാര യാത്ര സമാപിച്ചു

| | പ്ലാച്ചിമട

നവംബര്‍ 25ന് കാസറഗോഡ് നിന്നും ആരംഭിച്ച യാത്ര പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ പന്നാലാല്‍ സുരാനയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 1, 2 തീയ്യതികളില്‍ പാലക്കാട് പര്യടനം നടത്തി. തുടര്‍ന്ന് തൃശൂര്‍, ഏറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ പിന്നിട്ട് ഡിസംബര്‍ 11ന് യാത്ര തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.

Read More

കാതിക്കുടം സമരം തുടരുന്നു

പുഴയിലേക്ക് ഒഴുക്കുന്നത് ശുദ്ധജലമാണെന്ന വാദം പൊളിയുന്നു

Read More

കാതിക്കുടം – ജനനീതി റിപ്പോര്‍ട്ട്‌

| | Resources

Read More

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌

| | Resources

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് – മലയാളം പരിഭാഷ

| | Resources

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍

| | Resources

Read More

പ്ലാച്ചിമട ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌

| | Resources

Read More