വനാവകാശ നിയമം: വിഭവാധികാരവും ജനാധിപത്യവും വിശാലമാകുമ്പോള്‍
വോട്ട് ചെയ്യുന്നതിനപ്പുറം, തീരുമാനങ്ങളെടുക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് അധികാരമില്ലാത്ത ജനാധിപത്യ വ്യവസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കിയ നിയമമാണ് വനാവകാശ നിയമം (2006). പൊതുവിഭവങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്ന തരത്തില്‍ ജനാധിപത്യം നിഷ്‌ക്രിയമായ കാലത്തും, വനഭൂമിയുടെ മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗോത്രജനതയുടെ ഗ്രാമസഭകള്‍ക്ക് ലഭ്യമായിരിക്കുന്ന വനാവകാശ നിയമം ഇന്ത്യന്‍ ജനാധിപത്യത്തിലെ ആശാവഹമായ ചുവടുവയ്പ്പാണ്.