പട്ടയസമരങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? പരിഹാരമെന്ത്?

ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ഷകര്‍ കുടിയേറിത്തുടങ്ങിയ കാലം മുതല്‍ ഉന്നയിക്കപ്പെടുന്ന വിഷയമാണ് പട്ടയം. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപടികളാകാതെ തുടരുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ വരവോടെ വീണ്ടും ചൂടുപിടിച്ചിരിക്കുന്ന
പട്ടയ ചര്‍ച്ചകള്‍ക്ക് പരിഹാരം അന്വേഷിക്കുമ്പോള്‍ എന്തെല്ലാം പരിഗണിക്കപ്പെടണം?