ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടി, ലുലു ഷോപ്പിംഗ് മാളിന് എതിരെ
കാട്ടില്‍ നിന്നും ഏറെ അകലെയുള്ള നഗരങ്ങളുടെ ആര്‍ത്തികള്‍ സാക്ഷാത്കരിക്കുന്നതിനും ആര്‍ഭാടങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി കാട് ഒരു വിഭവമായി സംരക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഭാവനാത്മകമായി മുന്നോട്ട് വയ്ക്കുന്നു എന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സാധ്യത. ആ ചോദ്യം പരിഗണിക്കാനേ തയ്യാറാകുന്നില്ല എന്നതുകൊണ്ടാണ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അപ്രസക്തമാകുന്നത്.