മുതലാളിത്തം മടുക്കുന്ന ചൈന
കഴിഞ്ഞ വര്‍ഷം വ്യവസായങ്ങള്‍ ഏറെയുള്ള ചൈനയുടെ വടക്കന്‍ ഭാഗങ്ങളിലെ നഗരങ്ങളെയും ബെയ്ജിങ്ങിനെയും മുമ്പെങ്ങും കേട്ടുകേള്‍വിപോലുമില്ലാത്തത്ര കനത്ത പുകമഞ്ഞ് ഗ്രസിച്ചിരുന്നു. പുകമഞ്ഞുകാരണം 200 മീറ്ററിനു അപ്പുറം ഒന്നും കാണാനാവാത്ത ഒരു അവസ്ഥതന്നെയുണ്ടായി. ഈ പുകമഞ്ഞ് ചൈനയുടെ വികസന ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു.