നവദേശീയരാഷ്ട്രീയത്തിന്റെ സാദ്ധ്യതയും പരിമിതിയും

ആം ആദ്മി പാര്‍ട്ടിയുടെ സാമൂഹ്യ പിന്തുണയും, പ്രധാന രാഷ്ട്രീയകക്ഷികള്‍ ആ പാര്‍ട്ടിയോട് സ്വീകരിച്ച വിഭിന്ന നിലപാടുകളും (എഴുതിത്തള്ളുന്നതു മുതല്‍ വോട്ടു കൊടുക്കരുത് എന്ന് പറയുന്നതുവരെ) ആം ആദ്മി ഗവണ്‍മെന്റ് നടപ്പിലാക്കിയ ആദ്യ നടപടികളും, ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനരീതികള്‍കൊണ്ട് ആ പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടിവന്ന നിശിത വിമര്‍ശനങ്ങളും കൂട്ടിവായിക്കുമ്പോള്‍ തെളിയുന്ന നിരീക്ഷണങ്ങളിലൂടെ ആം ആദ്മിയും പാര്‍ട്ടിയുടെ ബദല്‍ സാന്നിദ്ധ്യത്തെ അവലോകനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.