വ്യവസ്ഥ ഒടുവില്‍ വഴങ്ങും
ഇക്കഴിഞ്ഞ വര്‍ഷക്കാലത്ത് റെക്കോഡ് മഴ ലഭിച്ച് രണ്ട് മാസം കഴിഞ്ഞില്ല, ഭാരതപുഴയടക്കം നദികളും പാടങ്ങളും വറ്റി വരളാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ എല്ലാ രാഷ്ട്രീയക്കാരും അടുത്ത പൊതുതെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്നു. പരിസ്ഥിതിവാദികള്‍ക്ക് ഈയവസ്ഥയില്‍ കൈ കെട്ടി നോക്കി നില്ക്കാന്‍ കഴിയില്ല.
Read Moreകണികാപരീക്ഷണശാല തുരക്കുന്നതും പശ്ചിമഘട്ടം തന്നെയാണ്
10 ലക്ഷം ടണ്‍ പാറപൊട്ടിക്കപ്പെടുന്നു. 500 മുതല്‍ 1000 ടണ്‍ വരെ ജെലാറ്റിന്‍ ഇതിനായി ഉപയോഗിക്കപ്പെടുന്നു. തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളില്‍ വിസ്‌ഫോടനം നടത്തപ്പെടുന്നു. 12ഓളം അണക്കെട്ടുകളുള്ള, 5.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ള ഇടുക്കിമേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്താകും? കണികാപരീക്ഷണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച്
Read Moreപര്‍വ്വതതുരങ്ക നിര്‍മ്മാണവും ജലഭൃതങ്ങളും
ഗ്രാന്‍സാസ്സോ ഭൂഗര്‍ഭ പരീക്ഷണശാലയുടെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദിഷ്ട ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ
നിരീക്ഷണശാല സൃഷ്ടിക്കാവുന്ന പാരിസ്ഥിതികാഘാതങ്ങള്‍ സംബന്ധിച്ച പഠനം. പ്രമുഖ ശാസ്ത്ര മാസികയായ
കറന്റ്‌സയന്‍സില്‍ പ്രസിദ്ധീകരിച്ചത്.
സഭയുടെ വിലപേശലുകളും പുരോഹിതരുടെ ലാഭചിന്തകളും
കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ചുകൊണ്ട് 30 വര്‍ഷത്തിലേറെയായി സഭാധികാരത്തിനെതിരെ എഴുതുകയും പോരാടുകയും ചെയ്ത ജോസഫ് പുലിക്കുന്നില്‍ അദ്ദേഹത്തിന്റെ മാസികയായ ഓശാനയുടെ പ്രസിദ്ധീകരണം ഈ മാര്‍ച്ച് മാസത്തോടെ നിര്‍ത്തുകയാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, ഏറെ വിവാദ സംഭവങ്ങളില്‍ കത്തോലിക്കാസഭ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ ക്രിസ്ത്യാനിറ്റിയുടെയും പൗരോഹിത്യത്തിന്റെയും രാഷ്ട്രീയ ശരിതെറ്റുകളെ വിലയിരുത്തുകയാണ് അദ്ദേഹം.
Read Moreഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ഞങ്ങള്‍ അനുകൂലമായിരുന്നു
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സമയത്താണ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഗ്രാമസഭകളില്‍ ചര്‍ച്ചചെയ്യുകയും പ്രമേയം പഞ്ചായത്ത് ഭരണസമിതില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കേരളത്തിന് മാതൃകയായത്. മലയോരഗ്രാമങ്ങള്‍ ഒന്നടങ്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കലാപത്തിനിറങ്ങിയ നാളുകളില്‍ ഈ വിഷയം ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായ കേരളത്തിലെ ഏക പഞ്ചായത്താണ് പടിഞ്ഞാറത്തറ. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടിലനെ തുടര്‍ന്ന് പ്രമേയം പാസാക്കാന്‍ കഴിയാതെ പോയ അനുഭവങ്ങള്‍ വിവരിക്കുന്നു പഞ്ചായത്ത് അംഗം ഹുസൈന്‍
Read Moreപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത നോട്ടീസ്
പരിസ്ഥിതി സംരക്ഷണ ഗ്രാമസഭകളില്‍ വിളിച്ചുചേര്‍ക്കുന്നതിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത നോട്ടീസ്
Read Moreഗാഡ്ഗില്‍ റിപ്പോര്‍ട്ട്: സമവായ ശ്രമങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍, കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും
ഇരുതട്ടിലാണെന്ന മാധ്യമ വിധിപറച്ചിലുകള്‍ ക്കിടയില്‍, ചില വട്ടമേശകളില്‍ അവര്‍ ഒന്നിച്ചിരിക്കുകയും റിപ്പോര്‍ട്ടിലെ തള്ളേണ്ടതും കൊള്ളേണ്ടതും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അത്തരം കൂടിയിരിക്കലുകള്‍ സാധ്യമായി. അതിലൊന്നിലെ പ്രസക്തമായ ചര്‍ച്ചകള്‍ ക്രോഡീകരിക്കുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് യോജിച്ചും അല്പം വിയോജിച്ചും
മലനാട് കര്‍ഷകരുടെ പരാതികള്‍ ശ്രദ്ധിക്കാനും, അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവരുടെ ജനാധിപത്യാവകാശം
സംരക്ഷിക്കാനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന പ്രക്ഷോഭകര്‍ ശ്രമിച്ചില്ലെന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 ജനുവരി 5) വിലയിരുത്തലിനോടുള്ള യോജിപ്പും വിയോജിപ്പും.
പ്ലാച്ചിമടക്കാര്‍ മറ്റെന്താണ് ചെയ്യേണ്ടത്?
പ്ലാച്ചിമടയിലെ നാശനഷ്ടങ്ങള്‍ക്ക് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി 2011 ഫെബ്രുവരി 24ന് നിയമസഭ പാസാക്കിയ നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പ്ലാച്ചിമടയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 15 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് 2014 ഫെബ്രുവരി 23ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തനിരുന്ന നിരാഹാര സമരം തത്കാലം പിന്‍വലിച്ചു. വാക്കു പാലിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങളുണ്ടാകുമെന്ന്
Read Moreപ്രത്യേക വിചാരണ ട്രിബ്യൂണല്‍ എന്തിന്?
2011 ഡിസംബര്‍ 17ന് കൊക്കക്കോളയുടെ ആസ്തികള്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകൊണ്ട് 22 പേര്‍ അറസ്റ്റു വരിച്ച് ജയിലില്‍ പോവുകയും ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.
Read Moreവി.എം. സുധീരന് കത്തയച്ചു
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക അദ്ധ്യായമായിത്തീര്‍ന്ന പ്ലാച്ചിമട സമരത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താങ്കളുടെയും താങ്കളുടെ പ്രസ്ഥാനത്തിന്റെയും അടിയന്തര ഇടപെടല്‍ പ്രതീക്ഷിക്കുന്നു.
Read Moreറൂബല്ല: വാക്‌സിനേഷന്റെ മറവിലെ കമ്പോള താത്പര്യങ്ങള്‍
അപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ രോഗമായ റൂബല്ല, സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പിടിപെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആറ് ലക്ഷം പെണ്‍കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്റെ പിന്നിലെ ഗൂഢതാത്പര്യങ്ങളെ തുറന്നുകാട്ടുന്നു
Read Moreഹിറ്റ്‌ലറുടെ മ(ഫ)ണം
2014 ഫെബ്രുവരിയില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍, കാശ്മീരി സംവിധായകനായ ബിലാല്‍. എ. ജാനിന്റെ ‘ഓഷ്യന്‍സ് ഓഫ് ടിയേഴ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ വന്ന ബി.ജെ.പി സംഘത്തെ പ്രേക്ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ച് സാംസ്‌കാരിക ഫാസിസത്തിന് ചുട്ടമറുപടി കൊടുത്തപ്പോള്‍.
Read Moreസാംസ്‌കാരിക നഗരത്തിലെ പോലീസ്‌രാജിനെതിരെ
വിബ്ജിയിയോര്‍ ഹ്രസ്വചലച്ചിത്രമേള പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ നീതു എന്ന യുവതിയേയും അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും സംഭവമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ പൊതുപ്രവര്‍ത്തകയായ അഡ്വ. ആശയേയും അവരുടെ മകളേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ ലാല്‍കുമാറിനും സഹപോലീസ് സംഘത്തിനും എതിരെ പ്രതിഷേധം വ്യാപകമാകുന്നു
Read Moreക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം.
Read Moreഅമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍കൗണ്‍സില്‍ പ്രസ്താവന
2014 ഫെബ്രുവരി 23 ന് അമ്പിട്ടന്‍തരിശ്ശില്‍ വച്ച് സമരം പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തിക്കൊണ്ട്
അമ്പിട്ടന്‍തരിശ്ശ് ആക്ഷന്‍ കൗണ്‍സില്‍ ക്വാറികള്‍ക്കെതിരെ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് നീങ്ങുന്നു.
ഗ്രാന്റ് കിട്ടിയാല്‍ തീരുന്നതാണോ വായനശാലകളുടെ ദാരിദ്ര്യം?
വര്‍ഷം തോറും അനുവദിക്കുന്ന ഗ്രാന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കേരള ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാറിനെതിരെ സമരത്തിലാണ്. ഈ സന്ദര്‍ഭത്തില്‍, ഗ്രാന്റ് കിട്ടി കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി അലമാരയില്‍ സൂക്ഷിച്ചതുകൊണ്ട് മാത്രം തീരുന്നതാണോ ഗ്രാമീണ വായനശാലകളുടെ പ്രശ്‌നമെന്ന് വിലയിരുത്തുന്നു.
Read Moreനമ്മുടെ നാടിന് നമ്മളുണ്ടാക്കുന്ന ഭക്ഷണം
പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും ജൈവശാസ്ത്രജ്ഞനുമായ നമ്മാള്‍വാര്‍, മരണത്തിന് അല്പനാള്‍ മുമ്പ് പാരമ്പര്യ
നെല്‍വിത്തുകളുടെ സംരക്ഷണ പരിപാടിയില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ വന്നപ്പോള്‍ നടത്തിയ സൗഹൃദസംഭാഷണം.
അവ്യക്തത മുതലെടുത്ത് ക്വാറികള്‍ക്ക് സഹായം
ഇടുക്കിയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ 39 ഗ്രാനൈറ്റ് ക്വാറികളുണ്ട്. അതിനെല്ലാം സി.ആര്‍.പി.എസ്. പ്രകാരമുള്ള ലൈസന്‍സാണുള്ളത്. 9-12 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിട്ടുള്ള ഒന്‍പതു ഗ്രാനൈറ്റ് ക്വാറികളും ഇടുക്കിയിലെ വിവിധ താലൂക്കുകളിലായുണ്ട്.
Read More