നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചാരിറ്റിയുടെ പേരില്‍ മറയ്ക്കുന്നു
ഗെയില്‍ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ അമൃതാനന്ദമയി മഠത്തിന് വീണ്ടും ക്ഷീണമുണ്ടാക്കിയ ഇടപെടലുകളാണ് വിജേഷ് വിജയാനന്ദന്‍ നടത്തിയത്. മഠത്തിനടുത്തുള്ള ക്ലാപ്പന പഞ്ചായത്തില്‍ താമസിക്കുന്ന ഈ ഇടതുപക്ഷ പ്രവര്‍ത്തകന്‍ പരിസ്ഥിതിയെ നശിപ്പിച്ചും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും മഠം നടത്തുന്ന അനധികൃതപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാട്ടം തുടരുകയാണ്. മഠത്തിലേക്ക് വിളിപ്പിച്ച് അമൃതാനന്ദമയി നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന്