മൊയ്‌ലി പരിസ്ഥിതി മന്ത്രിയോ, അനുമതികൊടുക്കല്‍ മന്ത്രിയോ?
വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജനെ മാറ്റിക്കൊണ്ട് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയ്ക്ക് ആ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയത് എന്തിനായിരുന്നു എന്നതിനുള്ള തെളിവുകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടയില്‍ കിട്ടിയ മൂന്ന് മാസം കൊണ്ട് പല ഭാഗത്ത് നിന്നുമുള്ള എതിര്‍പ്പുകള്‍ കാരണം തടഞ്ഞുവച്ച 73 പദ്ധതികള്‍ക്കാണ് അദ്ദേഹം അനുമതി നല്‍കിയത്.