പശ്ചിമഘട്ട സംരക്ഷണം തെരഞ്ഞെടുപ്പ് അഭ്യാസമായപ്പോള്‍

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏറെക്കാലമായി തുടരുന്ന കോലാഹലങ്ങള്‍ ഒടുവില്‍ തെരഞ്ഞെടുപ്പിന്റെ കളിക്കളത്തിലെ കേവലമൊരു കാല്‍പ്പന്തായി മാറുകയും പശ്ചിമഘട്ട സംരക്ഷണം എന്ന ലക്ഷ്യം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെയും മതമേധാവിത്വത്തിന്റെയും ഇരയായിത്തീര്‍ന്ന പശ്ചിമഘട്ടം നമുക്ക് മുന്നില്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങളെന്തെല്ലാമാണ്?