വിസിയും ജെസിബിയും
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയെ അന്തര്‍ദേശീയ നിലവാരമുള്ള കേന്ദ്രമാക്കി മാറ്റുന്നതിന് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നു. അതോടെ ഹരിതഭംഗിയാര്‍ന്ന കാമ്പസിലേക്ക് ജെ.സി.ബികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. നവീകരണം ഏവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും മരങ്ങള്‍ വെട്ടിനിരപ്പാക്കി കാമ്പസ് മരുഭൂമിയാക്കുന്ന കാലിക്കറ്റ് വി.സിയുടെ സൗന്ദര്യസങ്കല്‍പ്പം ഏവര്‍ക്കും അറിവുള്ളതിനാല്‍ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.