ഇക്കോളജി മനുഷ്യന്റെ അതിജീവന ശാസ്ത്രമാണ്

വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇക്കോളജിയെ ഒരു രാഷ്ട്രീയ വ്യവഹാരമായി കേരളം ഉള്‍ക്കൊള്ളാന്‍ തുടങ്ങുന്ന കാലത്തുതന്നെ മലയാളത്തില്‍ പുറത്തിറങ്ങി എന്നതാണ് ആന്ദ്രെ ഗോര്‍സിന്റെ ‘ഇക്കോളജി രാഷ്ട്രീയം തന്നെ’ എന്ന പുസ്തകത്തിന്റെ പ്രാധാന്യം.