ഇനി കുഴല്‍ക്കിണര്‍ കുഴിച്ചാല്‍ കേരളത്തിന് ഭാവിയില്ല

കേരളത്തില്‍ കുഴല്‍ക്കിണറുകളുടെ എണ്ണം കൂടിവരുന്നു. കുഴല്‍ക്കിണര്‍ വ്യാപകമായതോടെ വെള്ളം കുറയുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കുഴല്‍ക്കിണറുകള്‍ ജലനിരപ്പ് താഴുന്നതിന് ഇടയാക്കുമെന്ന് ഹൈഡ്രോ ജിയോളജിസ്റ്റായ സിറിയക് കുര്യന്‍ 1995ല്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. മഴകിട്ടിയിട്ടും വേനലാകുന്നതോടെ കേരളത്തിലെ കിണറുകള്‍ വറ്റുന്ന സാഹചര്യത്തെ സിറിയക് കുര്യന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.