പശ്ചിമഘട്ട സംവാദയാത്ര: മുന്‍വിധികളില്ലാതെ മലകളുടെ മടിത്തട്ടിലേക്ക്
യുവസമൂഹത്തിന്റെ കൂട്ടായ്മയായയൂത്ത് ഡയലോഗ് 2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച പശ്ചിമഘട്ട സംവാദയാത്ര വേറിട്ട സമീപനരീതികൊണ്ട് വ്യത്യസ്തമായ ഒരു ശ്രമമായി മാറുകയാണ്. തദ്ദേശീയരുമായി സംവദിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലെ മലയോരഗ്രാമങ്ങളിലൂടെ യാത്രികര്‍ നടന്നുതുടങ്ങിയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള തങ്ങളുടെ ശ്രമത്തെ പകുതി വഴിയില്‍ അവര്‍ വിലയിരുത്തുന്നു.