അധിനിവേശത്തോടുള്ള ഈ അഭിനിവേശം അസംബന്ധം
പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും ഗോവാ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് ക്ലോഡ് അല്‍വാരിസ്. ഇന്ത്യയുടെ ആയിരക്കണക്കിന് പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലുഗവേഷണ കേന്ദ്രത്തിലേക്ക് കടത്തിയതിന് പിന്നിലെ ഡോ. എം.എസ്. സ്വാമിനാഥന്റെ പങ്ക് പുറത്തുകൊണ്ടുവന്ന ക്ലോഡ് ഇന്നും അതേ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരിസ്ഥിതി രംഗത്ത് നടത്തിയ ബഹുവിധ ഇടപെടലുകളുടെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹം സംസാരിക്കുന്നു.