ഫാക്ടറി കോമ്പൗണ്ടില്‍ നിന്നും മാരക മാലിന്യങ്ങള്‍ ചോരുന്നു
2014 ആഗസ്റ്റ് 6,7 തീയതികളില്‍ വാതകച്ചോര്‍ച്ചയുണ്ടായതോടെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്. വാതകച്ചോര്‍ച്ചയിലും അതിനുപിന്നിലെ ഇടപെടലുകളിലും കറങ്ങിത്തിരിയുന്ന ചര്‍ച്ചകള്‍ അതിലും രൂക്ഷമായ മലിനീകരണ പ്രശ്‌നത്തെ കാണാതിരിക്കുകയാണ്. കെ.എം.എം.എല്‍ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്ന ജനകീയ ശാസ്ത്രകാരന്‍.