മനുഷ്യ-വന്യജീവി സംഘര്‍ഷം: പുതിയ ശ്രമങ്ങള്‍ക്ക് തുടക്കമിടാം
മനുഷ്യ-വന്യജീവി സംഘര്‍ഷം വയനാട്ടില്‍ അതിരൂക്ഷമായ പ്രശ്‌നായി മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുന്നു. വനംവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വൈദ്യുത കമ്പിവേലികളും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ശാശ്വതപരിഹാരത്തിനുള്ള കൂട്ടായ ശ്രമത്തിന് കര്‍ഷക ക്ലബുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നു. അതിന്റെ ഭാഗമായി നടത്തിയ ശില്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നു.