നില്‍പ്പ് സമരത്തിന്റെ തുടര്‍ച്ചകള്‍; ജനാധിപത്യത്തിന്റെ നവമാനങ്ങള്‍
2014 ജൂലായ് 9ന് ആദിവാസി നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നാള്‍ മുതല്‍ ആഗോളമായി തന്നെ മലയാളി സമൂഹം ഐക്യദാര്‍ഢ്യവുമായി നില്‍ക്കുകയായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജനതയോട് വാക്കുപാലിച്ച് ഭരണകൂടം മര്യാദപാലിക്കണമെന്ന് മനഃസാക്ഷി മരവിക്കാത്തവര്‍ ഏറ്റുപറഞ്ഞു. 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം സര്‍ക്കാറുമായുണ്ടാക്കിയ വ്യവസ്ഥകളെ തുടര്‍ന്ന് പിന്‍വലിച്ചപശ്ചാത്തലത്തില്‍ സമരത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നു.