നിയമങ്ങള്‍ നീതിയുടെ മാര്‍ഗ്ഗം മറക്കുമ്പോള്‍

നിരോധിക്കപ്പെട്ട സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ കൈവശം വയ്ക്കുന്നതോ വായിക്കുന്നതോ കുറ്റകരമല്ലെന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം നിലനില്‍ക്കുമ്പോഴും സമാനമായ അന്യായങ്ങള്‍ തുടരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.