ഈ വികസന വേഗതയ്ക്ക് ഒരു മടങ്ങിവരവുണ്ട്

നമുക്ക് ലഭിച്ച സ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത് കേന്ദ്രീകൃത അധികാരത്തെ നിര്‍ദ്ധാരണം ചെയ്യുമ്പോഴാണെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. ആ ഗാന്ധിയന്‍ സമീപനത്തിന് വ്യക്തമായ രൂപം നല്‍കിയ ജെ.സി. കുമരപ്പ, ‘നിലനില്‍പ്പിന്റെ സമ്പദ്‌വ്യവസ്ഥ’ എന്ന പുസ്തകത്തിലൂടെയാണ് അക്കാര്യങ്ങള്‍ വിശദമാക്കുന്നത്. ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ 1993ല്‍ ആണ് പുറത്തിറങ്ങുന്നത്. കുമരപ്പ മുന്നോട്ടുവച്ച ഈ ചിന്തകള്‍ സ്വാതന്ത്ര്യാനന്തരം പാടെ നിരസിക്കപ്പെട്ടതാണ് വര്‍ത്തമാനകാല ദുരിതങ്ങള്‍ക്ക് കാരണമെന്ന് പരിഭാഷകനായ…