മാറുന്ന മാധ്യമസ്ഥാപനങ്ങള്‍ പെരുകുന്ന അസംതൃപ്തികള്‍
”ഒരു പിരിച്ചുവിടലിനെതിരെ സംഘടന സമരം നടത്തുമ്പോള്‍ അതില്‍ അംഗങ്ങളായവര്‍ക്കൊന്നും ആ സമരത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍, അത് സംബന്ധിച്ച്
വരുന്ന ഓലൈന്‍ വാര്‍ത്തയെ ഒന്ന് ലൈക്ക് ചെയ്യാന്‍ പോലും ധൈര്യം കിട്ടുന്നില്ലെങ്കില്‍ എന്തോ അപകടമുണ്ട് എന്നാണ് അര്‍ത്ഥം. ഒരു ജനാധിപത്യ രാജ്യത്ത്, ഒരു സ്ഥാപനത്തിലും ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്. മാധ്യമസ്ഥാപനത്തില്‍ ഒട്ടും സംഭവിച്ചുകൂടാ”. മാതൃഭൂമിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുന്‍ ന്യൂസ് എഡിറ്റര്‍ പ്രതികരിക്കുന്നു.