തല കുത്തനെ നിര്‍ത്തിയ പിരമിഡ്

1961ല്‍ പ്രസിദ്ധീകരിച്ച, ‘സ്വരാജ്യം ജനങ്ങള്‍ക്ക്’ എന്ന ജയപ്രകാശ് നാരായണന്റെ പുസ്‌കത്തിലെ ഈ അദ്ധ്യായം ഇന്ത്യയുടെ ജനാധിപത്യവത്കരണത്തെക്കുറിച്ചുള്ള പ്രസക്തമായ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന ഒന്നാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തദ്ദേശസ്വയംഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ജയപ്രകാശിന്റെ ഈ നിരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നത് ഇപ്പോഴും പ്രസക്തമാണ്.