കേരളീയത്തിന് നേരെ തുടരുന്ന പോലീസിംഗ്: രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രസ്താവന
പരിസ്ഥിതി-മനുഷ്യാവകാശ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി 1998 മുതല്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയ്ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന പോലീസ് ഇടപെടലില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. കേരളീയത്തിന്റെ 18-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 23ന് നടത്തിയ ‘നിലാവ് കൂട്ടായ്മ, സംഗീതരാവ്, സ്‌നേഹസംഗമം’ എന്ന പരിപാടിക്ക് നേരെയാണ് അടുത്തിടെ വീണ്ടും പോലീസ് ഇടപെടലുണ്ടായത്. തൃശൂര്‍ നഗരാതിര്‍ത്തിയിലുള്ള പുഴയ്ക്കല്‍ വില്ലേജില്‍ (അടാട്ട് ഗ്രാമപഞ്ചായത്ത്) ഒരു സ്വകാര്യ സ്ഥലത്ത് വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കേരളീയം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ഇത്തരത്തില്‍ നിലാവ് […]
Read Moreചെന്നൈ ദുരന്തം: കേരളം കാണേണ്ട സൂചനകള്‍
ചെന്നൈ അനുഭവത്തില്‍ നിന്നും, പരിസ്ഥിതിയും കലാവസ്ഥയും ചരിത്രവും സംസ്‌കാരവും
പരിഗണിക്കാതെയുള്ള നഗരാസൂത്രണം കേരളത്തെ സമാന ദുരന്തത്തിലേക്ക് എത്തിക്കാന്‍ പോകുന്നത് എങ്ങനെയെന്ന് വിശദമാക്കുന്നു.
അടങ്ങാത്ത മോഹങ്ങളുടെ അനിവാര്യ ദുരന്തമാണ് ചെന്നൈ
ബംഗാള്‍ ഉള്‍ക്കടലിനഭിമുഖം നില്‍ക്കുന്ന അതിസമ്മര്‍ദ്ദ തീരദേശ മേഖലയായ ചെന്നൈക്ക് തീവ്രമായ മഴയും ചക്രവാതങ്ങളുമൊന്നും പുതുമയല്ല. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കലെങ്കിലും ശക്തമായ ഒരു മഴയനുഭവം
ചെന്നൈയ്ക്കുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ്
അത്യാഹിതം ഇത്ര വലുതാകുന്നത്?
വിഴിഞ്ഞം പദ്ധതിയും റോഡ് വീതികൂട്ടലും: ജനവിരുദ്ധതയുടെ വികസനരൂപങ്ങള്‍
നരേന്ദ്രമോദിയുടെ വിശ്വസ്ഥ സഹായി ഗൗതം അദാനിയും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളുമാണ് വിഴിഞ്ഞത്തിന്റെ ഗുണഭോക്താക്കള്‍. റോഡ് വീതികൂട്ടല്‍ പദ്ധതിയുടേത് വന്‍കിട കാര്‍ നിര്‍മ്മാണ കമ്പനികളും. ഈ കുത്തകമുതലാളിമാര്‍ക്കുവേണ്ടിയുള്ള അനാവശ്യ കടഭാരം കേരളത്തെ കൂടുതല്‍ കടക്കെണിയിലാക്കുമെന്നതില്‍ കവിഞ്ഞ് മറ്റൊരു ഗുണവും ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.
Read Moreഅവസാന വാക്ക് ആരുടേത്?
തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) മൊബിലിറ്റി ഹബ്ബിന് ‘തടസ്സമായി നില്‍ക്കുന്ന’ ആര്‍ക്കും വേണ്ടാത്ത ഒരു പഴയ സര്‍ക്കാര്‍ സ്‌കൂളും കുറച്ചു മരങ്ങളും കുറേ പാവപ്പെട്ട
കുട്ടികളും ചരിത്രത്തില്‍ ഇടംനേടാന്‍ പോകുന്ന നിര്‍ണ്ണായകമായ ഒരു ദൗത്യമായി മുന്നോട്ടു
പോവുകയാണ്. അവരുടെ ശബ്ദം ഉറപ്പായും ഈ ലോകം കേള്‍ക്കേണ്ടതുണ്ടെന്ന്
ആധുനികത്വത്തിന്റെ യുക്തിയെ ജൈവകൃഷി ചോദ്യം ചെയ്യുമ്പോള്‍
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക ആവാസവ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനുള്ള
ഒരേയൊരു വഴിയാണ് ജൈവകൃഷി. ഒരു കൃഷിരീതി എന്നതിനപ്പുറം ജൈവകൃഷി
ഇന്ന് സൂക്ഷ്മതലത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യക്തിയുടേയും
കുടുംബത്തിന്റേയും സമൂഹത്തിന്റേയും പ്രതിരോധവും സമരവുമാണ്.
കരാര്‍ ലംഘനം തുടരുന്നതിനാല്‍ നില്‍പ്പ് സമരം പുനരാരംഭിക്കുന്നു
2014 ജൂലായ് 9 മുതല്‍ ഡിസംബര്‍ 17 വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ആദിവാസി നില്‍പ്പ് സമരത്തെ തുടര്‍ന്നുണ്ടായ കരാറും സര്‍ക്കാര്‍ ലംഘിക്കുകയാണ്. 2001ലെ കുടില്‍കെട്ടി സമരം മുതല്‍ തുടരുന്ന, ആദിവാസി സമരങ്ങളുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളോടുള്ള തുടര്‍ച്ചയായ അവഗണനയ്‌ക്കെതിരെ നില്‍പ്പ് സമരം വീണ്ടും സെക്രട്ടേറിയറ്റ് പടിക്കലെത്തുകയാണ്.
Read Moreകേരളത്തിന്റെ ആന്റി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
വിദ്വേഷികളായ പുരുഷപ്പടകള്‍ ഫേസ്ബുക്കില്‍ തുറന്നെഴുതുന്ന സ്ത്രീകളെ റിപ്പോര്‍ട്ട് ചെയ്ത്
നിശ്ശബ്ദരാക്കുന്ന സംഭവങ്ങള്‍ ഒന്നിനുപുറകെമറ്റൊന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയായ വി.പി. റജീനയുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്ത സംഭവം
പല കാരണങ്ങളാലും ശ്രദ്ധിക്കേണ്ട ഒന്നാണ്.
പാലൈ വീണ്ടെടുത്ത മാണിക്കനാര്‍
മാണിസാറിന് വോട്ടുചെയ്യുന്നതിലൂടെ തങ്ങള്‍ ചരിത്രദൗത്യമാണ് നിറവേറ്റുന്നതെന്ന കാര്യം
പാലാക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. പാലായില്‍ ജനിക്കുന്ന ഒരോ കുട്ടിക്കും തങ്ങളുടെ ചരിത്രപരമായ സ്ഥാനവും ഗരിമയും അപ്പനപ്പൂപ്പന്മാര്‍ വിദ്യാഭ്യാസ കാലത്തുതന്നെ ചെവിയില്‍
ഓതിക്കൊടുക്കാറുണ്ട്. ആ ചരിത്രമാകട്ടെ സംഘകാലത്തോളം നീളുന്നതുമാണ്.
കര്‍മ്മത്തിന്റെ പൂവും മൗനത്തിന്റെ തേനും
”ജാതി പോകാത്ത ഇന്ത്യയില്‍ ഏതൊരു ദാര്‍ശനിക വ്യവഹാരവും ജാതിയില്‍ തട്ടിനില്‍ക്കും
എന്നത് നാരായണ ഗുരുവിന് വ്യക്തമായിരുന്നു. അതിനാല്‍ത്തന്നെ ഒരു സാമ്പ്രദായിക ദാര്‍ശനിക പ്രതിഭയായി മാത്രം കേരളത്തിലോ ഇന്ത്യയിലോ ഗുരുവിനെ അവതരിപ്പിക്കുക വയ്യ”.
ശ്യാം ബാലകൃഷ്ണന്‍ സമന്വയിച്ച ശ്രീ നാരായണ ഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരമായ
‘മൗനപ്പൂന്തന്‍’ വായനാനുഭവം.
അധികാരം സോഷ്യലിസം: ദാര്‍ശനിക-പ്രായോഗിക പ്രശ്‌നങ്ങള്‍
കലാപം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ സോഷ്യലിസം എന്ന വാക്കിനെ ഒരു പ്രതീകമെന്ന
നിലയിലും, രാഷ്ട്രീയവും ആത്മീയവുമായ പ്രതിരോധമെന്ന നിലയിലും തിരിച്ചുകൊണ്ടു
വരാന്‍ ശ്രമിക്കുന്നുണ്ട്. പരമ്പരാഗത ഓര്‍മ്മകളുടെ നിര്‍ബന്ധങ്ങളില്ലാതെ തന്നെ യൂത്തുഡയലോഗ് എന്ന കൂട്ടായ്മ സോഷ്യലിസം എന്ന വാക്ക് തിരഞ്ഞെടുത്തത് അദ്ഭുതമായി. യൂത്ത്
ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ നടന്ന ‘സോഷ്യലിസം ഇന്ന്’ എന്ന സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഒരാലോചന.